അന്നൊരുപാട് പ്രഷറുകള്‍ക്ക് നടുവില്‍ നിന്നും ലാല്‍ ജോസ് ചെയ്തു തീര്‍ത്ത സിനിമയായിരുന്നു അത്... സുരേഷ്‌ഗോപിയുടെ അച്ഛന്റെ മരണവും തിലകൻ ആശുപത്രിയിലായതും മറക്കാനാകില്ല!! ആ സിനിമയിൽ സംഭവിച്ചത്....

രണ്ടായിരത്തില്‍ പുറത്തിറങ്ങിയ 'രണ്ടാം ഭാവം' തിയേറ്ററില്‍ നിലം പൊത്തിയെങ്കിലും പിന്നീട് മിനിസ്‌ക്രീനില്‍ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ പിതാവ് അന്തരിച്ചത്. നാല്‍പ്പത്തിയൊന്ന് ദിവസം കഴിയാതെ താന്‍ ഇനി അഭിനയിക്കാനില്ലെന്ന് അറിയിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ചിത്രത്തിനു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് 'രണ്ടാം ഭാവം'. സുരേഷ് ഗോപി നായകനായ ചിത്രം മംഗലാപുരം പ്രമേയമാക്കി പറഞ്ഞ ആക്ഷന്‍ സിനിമയായിരുന്നു. സുരേഷ് ഗോപി ഡബിള്‍ റോളിലെത്തിയ ചിത്രം തിയേറ്ററില്‍ പരാജയമായി മാറിയിരുന്നു.
ലാല്‍ ജോസ് നിരവധി പ്രതിസന്ധികള മറികടന്നു ചെയ്ത ചിത്രം ലാല്‍ ജോസിന്റെ സിനിമാ ജീവിതത്തിലെ വലിയ പരാജയങ്ങളില്‍ ഒന്നായിരുന്നു. രഞ്ജന്‍ പ്രമോദ് എന്ന തിരക്കഥാകൃത്തിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു 'രണ്ടാം ഭാവം'. ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്ത തിലകന്‍ ശാരീരികാസ്വാസ്യത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ ആയതും ചിത്രത്തിനു തടസ്സമായി. തിലകന്‍ ഇല്ലാത്ത രംഗങ്ങള്‍ ചിത്രീകരിച്ചു മുന്നോട്ടു പോയ 'രണ്ടാം ഭാവം' ഒരു പാട് പ്രഷറുകള്‍ക്ക് നടുവില്‍ നിന്ന് ലാല്‍ ജോസ് ചെയ്തു തീര്‍ത്ത സിനിമയായിരുന്നു. വിദ്യസാഗര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൂര്‍ണിമ ഇന്ദ്രജിത്തും, ലെനയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.
https://www.facebook.com/Malayalivartha


























