ബിഗില്‍ വിജയകുതിപ്പ് തുടരുന്നു..

വിജയ് ചിത്രം ബിഗില്‍ മികച്ച കളക്ഷന്‍ നേടി വിജയകുതിപ്പ് തുടരുകയാണ്. കേരളത്തില്‍ 250 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. തമിഴ്‌നാട്ടില്‍ ഏകദേശം 700 സ്‌ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 650 ലും, കര്‍ണാടകയില്‍ 400 ലും, നോര്‍ത്ത് ഇന്ത്യയില്‍ 250 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു ചിത്രം ഇപ്പോള്‍ 250 കോടി ക്ലബില്‍ ഇടം ഇടം പിടിച്ചിരിക്കുകയാണ്.
ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ എത്തുമ്‌ബോള്‍ ഇതിലും വലിയ മികച്ച സ്ഥാനം ആയിരിക്കും ചിത്രത്തിന് ലഭിക്കുക എന്നാണ് നിഗമനങ്ങള്‍. മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രം വിജയുടെ ഏറ്റവും മികച്ച എന്റര്‍ടൈന്‍മെന്റായി തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന 3 ചിത്രങ്ങളാണ് ഇപ്പോള്‍ വിജയുടെ പട്ടികയിലുള്ളത്. മെര്‍സല്‍, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ 200 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. ഇന്ത്യയിലെ തന്നെ അപൂര്‍വ്വമായി മാത്രമേ ഇത്തരമൊരു നേട്ടം പല സൂപ്പര്‍താരങ്ങള്‍ക്കുമുള്ളൂ എന്നത് വിജയ് ആരാധകര്‍ക്ക് വലിയ ആവേശം നല്‍കുന്നു. തുടര്‍ച്ചയായ ബോക്‌സ് ഓഫീസ് വിജയം ദളപതി വിജയിനെ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട സൂപ്പര്‍ താരങ്ങളില്‍ ഒരാളാക്കുന്നു.
https://www.facebook.com/Malayalivartha


























