ബാല്യത്തിൽ തന്നെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് കുടുംബത്തിന്റെ കടങ്ങൾ വീട്ടി ജീവിതത്തിൽ വിജയം നേടുന്ന അൽസാബിത്തിനെതിരെ കമന്റുകൾ ഇട്ടാൽ വിവരമറിയും; ഓവർ ആണ് എന്ന് പറയുന്നവർ 12-13 വയസുള്ള ഒരു കുട്ടിയാണിതെന്ന് ഓർക്കണം- ഈ കുഞ്ഞിനെതിരെയുള്ള സൈബർ ആക്രമണം നിർത്തിക്കൂടെ എന്ന് ആരാധകർ....

ഉപ്പും മുളകും പരമ്പരയിലെ കുട്ടിത്താരമാണ് കേശു എന്ന അല്‍സാബിത്ത്. സീരിയലില്‍ കുട്ടിത്തവും തമാശയും ആണെങ്കിലും അല്‍സാബിത്തിന്റെ യഥാര്‍ത്ഥ ജീവിതം ആരുടെയും കണ്ണുനനയിക്കും. വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട സമയത്താണ് അല്‍സാബിത്തിന് മിനിസ്‌ക്രീനിലേക്ക് അവസരം കിട്ടുന്നത്. ഇപ്പോഴിതാ ഒരു യൂ ട്യൂബ് ചാനലിൽ വന്ന കേശുവിന്റെ ബ്ലൈൻഡ് ടെസ്റ്റും അതിൽ വന്ന കമന്റുകളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കേശുവിനെതിരെ ചിലർ കമന്റിട്ടതാണ് കേശുവിന്റെ ആരാധകരെ ചൊടിപ്പിച്ചത്.
ബാല്യത്തിൽ തന്നെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് കുടുംബത്തിന്റെ കടങ്ങൾ വീട്ടി ജീവിതത്തിൽ വിജയം നേടുന്ന അൽസാബിത്തിനെതിരെ കമന്റുകൾ ഇട്ടാൽ വിവരമറിയുമെന്നും, ഓവർ ആണ് എന്ന് പറയുന്നവർ 12-13 വയസുള്ള ഒരു കുട്ടിയാണിതെന്നോർക്കണമെന്നുമാണ് സോഷ്യൽ മീഡിയ വിമർശകർക്കുള്ള ആരാധകരുടെ മറുപടി. അല്‍സാബിത്ത് കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛന്‍ ഉപേക്ഷിച്ചു പോയി. പിന്നീടങ്ങോട്ട് പ്രതിസന്ധികളുടെ ദിനങ്ങളായിരുന്നു അല്‍സാബിത്തിനും അമ്മ ബീനയ്ക്കും. നാലു സെന്റിലെ വീടു പോലും ജപ്തിയാകുമെന്ന അവസ്ഥയിലെത്തി.
വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട സമയത്താണ് അല്‍സാബിത്തിന് മിനിസ്‌ക്രീനിലേക്ക് അവസരം കിട്ടുന്നത്. പിന്നീട് അഭിനയത്തില്‍ നിന്നുളള സമ്പാദ്യംകൊണ്ട് കൊണ്ട് കടങ്ങളെല്ലാം വീട്ടുകയായിരുന്നു. എല്ലാം നഷ്ടമാകുമെന്നു കരുതിയപ്പോഴാണ് ദൈവം വീട് തിരിച്ചു നല്‍കിയതെന്നും അല്‍സാബിത്തിന്റെ അധ്വാനം കൊണ്ടു തിരികെ നേടിയ കൊണ്ട് അവനും വീടിനോടു പ്രത്യേക ഇഷ്ടമാണെന്നും ഉമ്മ ബീന ഒരിക്കൽ പ്രതികരിച്ചിരുന്നു. അല്‍സാബിത്തിന്റെ അധ്വാനം കൊണ്ടാണ് ആ കുടുംബം കടങ്ങൾ വീട്ടി ഇപ്പോൾ മുമ്പോട്ട് പോകുന്നത്... ഈ കുഞ്ഞു കുട്ടിയെ എങ്കിലും വെറുതെ വിട്ടുകൂടെയെന്നാണ് ആരാധകർ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha


























