കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി ഇഷ

കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ഇഷ കോപ്പികര്‍. പ്രമുഖ നടനെതിരെയാണ് താരം തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
സിനിമയില്‍ അവസരം കിട്ടാന്‍ നടന്റെ ഗുഡ് ബുക്കില്‍ ഇടം നേടണമെന്നും അതിന് അയാളെ വിളിക്കണമെന്നുമുള്ള നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ നടനെ ഫോണ്‍ ചെയ്തത്.എന്നാല്‍ തന്നെ ഒറ്റയ്ക്ക് വന്ന് കാണാനായിരുന്നു നടന്റെ മറുപടി.എന്നാല്‍ തനിക്ക് പറ്റില്ല എന്ന് പറഞ്ഞതോടെ തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും പിന്നീട് ഒരിക്കലും അയാള്‍ക്കൊപ്പം അഭിനയിച്ചിട്ടില്ലെന്നുമാണ് നടി തുറന്ന് പറയുന്നത്.
'ഞാന്‍ 15 16 വയസുള്ള പെണ്‍കുട്ടി അല്ലല്ലോ. എന്താണ് നടക്കാന്‍ പോകുന്നത് എന്ന് എനിക്ക് അറിയാം. അതിനാല്‍ നാളെ ഞാന്‍ ഫ്രീ അവില്ല അറിയിക്കാം എന്ന് പറഞ്ഞു. ഉടന്‍ തന്നെ നിര്‍മാതാവിനെ വിളിച്ച് എന്നെ കാസ്റ്റ് ചെയ്തത് എന്റെ കഴിവ് കണ്ടിട്ടാണോ എന്ന് ചോദിച്ചു. അവസരത്തിനായി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ആവില്ലെന്നാണ് താരം പറയുന്നത്. സ്ത്രീകള്‍ നോ എന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പലര്‍ക്കും ആവില്ലെന്നും താരം കുറ്റപ്പെടുത്തി. ചില പ്രമുഖ സെക്രട്ടറിമാര്‍ തന്നെ അനാവശ്യമായി സ്പര്‍ശിച്ചിട്ടുണ്ടെന്നും ഇഷ വ്യക്തമാക്കി'.ഡോണ്‍ പിന്‍ജര്‍ തുടങ്ങിയ നിരവധി ഹിന്ദി സിനിമകളിലും തെന്നിന്ത്യന്‍ സിനിമകളിലും താരം വേഷം ചെയ്തിട്ടുണ്ട്.

https://www.facebook.com/Malayalivartha


























