65 -ാം പിറന്നാള്‍ ദിനത്തില്‍ കുടുംബത്തോടൊപ്പം കമല്‍ ഹാസന്‍ ജന്മനാട്ടില്‍

65-ാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന ഉലക നായകന്‍ കമലഹാസന്‍ തന്റെ ജന്മനാടായ പരമകുടിയില്‍ എത്തി .
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ജന്മദിനാഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ 60 വര്‍ഷം സിനിമാ മേഖലയ്ക്ക് അദ്ദേഹം ചെയ്ത സംഭാവനകളെയും കുടുംബാംഗങ്ങള്‍ ആഘോഷിയ്ക്കും എന്നാണ് റിപ്പോര്‍ട്ട് .
തങ്ങളുടെ പിതാവ് ഡി. ശ്രീനിവാസന്റെ പ്രതിമ ജന്മഗൃഹത്തിനു മുന്നില്‍ ഇന്ന് അനാച്ഛാദനം ചെയ്യുമെന്നും പറയപ്പെടുന്നു.
തന്റെ മൂത്ത സഹോദരനായ ചാരുഹാസന്‍ , മക്കളായ ശ്രുതി, അക്ഷര എന്നിവരും മറ്റു കുടുംബാംഗങ്ങളും കമലിനോടൊപ്പമുണ്ട് .
ശ്രുതിയും അക്ഷരയും ഏറ്റവും മികച്ച പിതാവും സുഹൃത്തും ആയിരിയ്ക്കുന്നതിന് കമലിന് നന്ദി പറയുകയും പിറന്നാള്‍ ആശംസകള്‍ അറിയിയ്ക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha


























