പണത്തിനും പ്രശസ്തിക്കും വേണ്ടി ഞാന്‍ അഭിനയിക്കില്ലെന്ന് തപ്‌സി പന്നു

തെന്നിന്ത്യയിലും ബോളിവുഡിലും വിജയക്കൊടി പാറിച്ച നായികയാണ് തപ്‌സി പന്നു. തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയായിരിക്കുമ്പോള്‍ത്തന്നെ ബോളിവുഡില്‍ പിങ്ക്, നാം ശബാന, മിഷന്‍ മംഗള്‍, സാന്‍ഡ് കി ആംഖ്, മന്‍മര്‍സിയാന്‍ തുടങ്ങിയ ചിത്രങ്ങളിലും തപ്‌സി മികച്ച പ്രകടനം കാഴ്ചവച്ചു. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം.
സെക്‌സ് കോമഡി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തപ്‌സി. സെക്‌സ് കോമഡി ചിത്രങ്ങള്‍ ആളുകളെ ആകര്‍ഷിച്ചേക്കാം പക്ഷെ അവ സ്ത്രീകളെ പരിഹസിക്കുകയും അവരെപ്പറ്റി സമൂഹത്തില്‍ മോശം ധാരണ സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പണത്തിനോ പ്രശസ്തിക്കോ വേണ്ടി അത്തരം ചിത്രങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്നും താരം പറയുന്നു.
താന്‍ കണ്ടിട്ടുള്ള സെക്‌സ് കോമഡി ചിത്രങ്ങളെല്ലാം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ സ്ത്രീകളെ പരിഹസിക്കുന്നവയാണ്. ബോളിവുഡില്‍ ഐറ്റം സോംഗ് ചെയ്യാന്‍ ലഭിച്ച ക്ഷണം നിരസിച്ചതിനെപ്പറ്റിയും താരം പറയുന്നു. അത്തരമൊരു നൃത്തരംഗം അത്യാവശ്യമാണെങ്കില്‍ ചെയ്യാന്‍ എനിക്ക് മടിയില്ല.

പക്ഷെ നൃത്തത്തിനുവേണ്ടി മാത്രമായി സിനിമയില്‍ പ്രത്യക്ഷപ്പെടാന്‍ താല്‍പ്പര്യമില്ല തപ്‌സി തുറന്നു പറയുന്നു. ജുഡ്‌വാ 2 എന്ന ചിത്രത്തില്‍ തപ്‌സി ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തു തന്നെ മറ്റൊരു ഹിന്ദി ചിത്രത്തിലും താന്‍ ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha


























