അച്ഛന്റെ ഉറക്കം കളഞ്ഞില്ല... പിറന്നാൾ ദിനത്തിൽ രാത്രി പന്ത്രണ്ടു മണിക്ക് തന്നെ അമ്മയെ ഞെട്ടിച്ച് മക്കൾ; ഒപ്പം വില കൂടിയ ഒരു ആഢംബര സർപ്രൈസ് കണ്ട് കണ്ണ് തള്ളി ആരാധകർ

അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്ബതികളുടെ മക്കള്‍. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ഇപ്പോഴിതാ ഇഷാനിയും സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന സിനിമയിലൂടെയാണ് ഇഷാനി എത്തുന്നത്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന് മക്കള്‍ നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ് വിഡിയോയാണ് ആരാധകള്‍ ഏറ്റെടുത്തിരിക്കുന്നത്. സിന്ധുവിന്റെ പിറന്നാളിന് രാത്രി പന്ത്രണ്ടു മണിക്ക് തന്നെ മക്കള്‍ എല്ലാം ഒരുക്കി വച്ചിരുന്നു. കിടന്നുറങ്ങുന്ന അച്ഛനെ ബുദ്ധിമുട്ടിക്കാതെയായിരുന്നു ഇവരുടെ ആഘോഷം. അമ്മയ്ക്കു വേണ്ടി മുറികളെല്ലാം ബലൂണുകളാല്‍ അലങ്കരിച്ച മക്കള്‍ പ്രത്യേക കേക്കും ഇതിനായി തയ്യാറാക്കി. ഒപ്പം വില കൂടിയ ഒരു ആഢംബര ഫോണാണ് അമ്മയ്ക്ക് സമ്മാനമായി മക്കള്‍ നാലുപേരും ചേര്‍ന്ന് നല്‍കിയത്.
https://www.facebook.com/Malayalivartha