ഏപ്രില്‍ മാസം വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്ബിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ച പ്പോള്‍ ലൈഗിക ചുവയോടെ സംസാരിച്ചെന്ന് യുവതി; ഫോണ്‍ രേഖയിലെ ശബ്ദം തന്റേതെന്ന് വിനായകന്‍!! ഒരു വര്ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍

യുവതി ഹാജരാക്കിയ ഫോണ്‍ രേഖയിലെ ശബ്ദം തന്റേതെന്ന് വിനായകന്‍ സമ്മതിച്ചിരുന്നു. പക്ഷേ യുവതിയോടല്ല താന്‍ സംസാരിച്ചത്. മറ്റൊരു പുരുഷനോടാണ് സംസാരിച്ചതെന്നും വിനായകന്‍ മൊഴി നല്‍കിയിരുന്നു. ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ വിനായകനെ നേരത്തെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന രീതിയില്‍ യുവതി നല്‍കിയ പരാതിയില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചു. കല്‍പ്പറ്റ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ മാസം വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്ബിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ച പ്പോള്‍ ലൈഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. ഒരു വര്ഷം വരെ തടവ് കിട്ടാവുന്ന മൂന്നു കുറ്റങ്ങളാണ് എടുത്തിട്ടുള്ളത്. എന്നാല്‍ കേസ് ഒത്തുതീര്‍പ്പ് ആക്കാനുള്ള ശ്രമങ്ങള്‍ നടന്‍ നടത്തുന്നതായ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha