മലയാളത്തിലെ ആ നടിയെപോലെ മറ്റാരും വരില്ല; സിനിമയുടെ ചിത്രീകരണത്തിനായി അണിഞ്ഞിരുന്ന ആഭരണങ്ങളില്‍ ബാക്കിയുള്ളത് അണിയാന്‍ കെ പിഎസി പോലെയുള്ള നടിമാര്‍ കൊതിയോടെ നോക്കി നില്‍ക്കുമായിരുന്നു; ഷീലയെ കുറിച്ച് നടന്റെ വെളിപ്പെടുത്തൽ

ചെമ്മീന്‍ കള്ളിച്ചെല്ലമ്മ തുടങ്ങിയ ചിത്രങ്ങളില്‍ നായനെ പോലും നിഷ്പ്രഭമാക്കുന്ന നായിക കഥാപാത്രമായി കയ്യടി നേടിയ ഷീല ഇന്നും മലയാള സിനിമയില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ച് മുന്നേറുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെയാണ് ഷീല വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നത്. 'കൊച്ചു ത്രേസ്യ' എന്ന ഷീലയുടെ വേഷം സംസ്ഥാന അവാര്‍ഡിന്റെ പരിഗണനയില്‍ വരെ ഉള്‍പ്പെട്ടിരുന്നു. അന്നത്തെ ജൂറിയിലുണ്ടായിരുന്ന സംവിധായകന്‍ ഹരിഹരന്‍ ഷീലയുടെ അഭിനയത്തില്‍ സ്വാഭാവികത ഇല്ലെന്നു പറഞ്ഞു അവാര്‍ഡ് നിഷേധിക്കുകയായിരുന്നു. .മലയാളത്തിലെ തന്നെ മറ്റനവധി നടിമാര്‍ അസൂയയോടെയും ആരധനയോടെയും നോക്കി കണ്ട ഷീല നൂറോളം സിനിമകളിലാണ് പ്രേംനസീറിന്റെ മാത്രം നായികയായി മലയാള സിനിമയില്‍ നിറഞ്ഞു നിന്നത്. അക്കാലത്ത് ഷീല സിനിമയുടെ ചിത്രീകരണത്തിനായി അണിഞ്ഞിരുന്ന ആഭരണങ്ങളില്‍ ബാക്കിയുള്ളത് അണിയാന്‍ കെ പിഎസി പോലെയുള്ള നടിമാര്‍ കൊതിയോടെ നോക്കി നില്‍ക്കുമായിരുന്നുവെന്ന് നടന്‍ ജയറാം പറയുന്നു . കെപിഎസി ലളിത മനസ്സിനക്കരെ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് തന്നോട് ഇത് പങ്കുവെച്ചതെന്നും ജയറാം പറയുന്നു. പ്രേം നസീര്‍ അഭിനയിക്കുന്ന സിനിമകളില്‍പ്പോലും നായക തുല്യമായ നായിക വേഷം ചെയ്തുകൊണ്ടായിരുന്നു ഷീല നിറഞ്ഞു നിന്നിരുന്നത്.
https://www.facebook.com/Malayalivartha


























