ആ കഥാപാത്രത്തിനായി ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്; വളരെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്ന ചിത്രം കൂടിയാണ്... അഡ്ജസ്റ്റ്‌മെന്റ് ഷൂട്ട് നടത്താമോ എന്ന് വരെ ചോദിച്ചു' ദിലീപിന്റെ വെളിപ്പെടുത്തൽ

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയല്‍സ്. തമിഴിലെ ആക്ഷന്‍ ഹീറോ അര്‍ജുന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എല്‍ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ദിലീപ് നായകനായി 2007- ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്പീഡ് ട്രാക്ക്. ജയസൂര്യയാണ് ചിത്രം സംവിധാനം ചെയ്തത് . ചിത്രത്തില്‍ അത്ലറ്റായ അര്‍ജുന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ദിലീപ്. നിരവധി തവണ ഓടിയോടി ക്ഷീണിതനായി വളരെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്ന ചിത്രം കൂടിയാണിത്. അഡ്ജസ്റ്റ് മെന്റ് ഷൂട്ടിംഗ് നടത്താമോ എന്ന് വരെ സംവിധായകനോട് ചോദിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
https://www.facebook.com/Malayalivartha


























