ഷെയ്ന്‍ നിഗമെന്ന അതുല്യ താരത്തെ മലയാള സിനിമയ്ക്ക് സമ്മാനിച്ച് അഭിയുടെ വിടവാങ്ങൽ; മിമിക്രി വേദികളിലൂടെയെത്തി മലയാള സിനിമയിൽ നടനായി മാറിയ കലാഭവൻ അബി ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

മിമിക്രി വേദികളിലൂടെയെത്തി മലയാള സിനിമയിൽ നടനായി മാറിയ കലാഭവൻ അബി ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. 2017 നവംബര്‍ 30 നായിരുന്നു അബിയുടെ മരണം. ഹബീബ് മുഹമ്മദ് എന്നായിരുന്നു അബിയുടെ പൂർണ്ണമായ നാമം. 52 വയസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് വാപ്പിച്ചിയുടെ ഓർമ്മ ദിനമാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്ന് പറഞ്ഞ് അബിയുടെ മകനും നടനുമായ ഷെയ്ൻ നിഗം സോഷ്യൽമീഡിയയിൽ ഒരു കുടുംബചിത്രം പങ്കുവെച്ചിട്ടുമുണ്ട്.
ഷെയ്ന്‍ നിഗമെന്ന അതുല്യ താരത്തെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ശേഷമായിരുന്നു അഭിയുടെ വിടവാങ്ങല്‍. മകനെ മികച്ച ഒരു നടന്‍ ആക്കണമെന്നത് അബിയുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു. എന്നാല്‍ ഷെയ്ന്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ വലിയ താരമായി വളരുന്നത് കാണാന്‍ അബിയുണ്ടായില്ല. സുനിലയാണ് അബിയുടെ ഭാര്യ, ഷെയിനെ കൂടാതെ അഹാന, അലീന എന്നിങ്ങനെ രണ്ട് മക്കള്‍ കൂടി അബിയ്ക്കുണ്ട്.
https://www.facebook.com/Malayalivartha