ഷെയ്ന്‍ നിഗമിന് ഇതരഭാഷ ചിത്രങ്ങളിലും വിലക്കിന് സാധ്യത... നടന്‍ ഷെയ്ന്‍ നിഗമിനെ അന്യഭാഷകളില്‍ അഭിനയിപ്പിക്കരുതെന്നു കാണിച്ച് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തുനല്‍കി, ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് സൂചന

ഷെയ്ന്‍ നിഗമിന് ഇതരഭാഷ ചിത്രങ്ങളിലും വിലക്കിന് സാധ്യത. നടന്‍ ഷെയ്ന്‍ നിഗമിനെ അന്യഭാഷകളില്‍ അഭിനയിപ്പിക്കരുതെന്നു കാണിച്ച് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തുനല്‍കി. ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് സൂചന. ഇതോടെ താരത്തിന് ഇന്ത്യയിലാകെ വിലക്കിന് സാധ്യതയേറി.
'വെയില്‍', 'കുര്‍ബാനി' എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ ഷെയ്നിനെ മറ്റ് സിനിമകളില്‍ പങ്കെടുപ്പിക്കാവൂ എന്നതാണ് നിര്‍മാതാക്കളുടെ ആവശ്യം. അതേ നിലപാടിലാണ് ഷെയ്നിനെ അന്യഭാഷാ ചിത്രങ്ങളില്‍നിന്നു മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഷെയ്ന്‍ നിഗമിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച് നേരത്തേ സിനിമ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതോടെയാണ് സിനിമ സംഘടനകള്‍ ഷെയ്‌നിനെ കൈയൊഴിഞ്ഞത്. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിലായിരുന്നു വിവാദ പ്രതികരണം നടത്തിയത്.
"
https://www.facebook.com/Malayalivartha


























