കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിൽ സംഭവിച്ചത്... അഗ്നിരക്ഷാ സേന എത്തിയതോടെ നടന്നത് നാടകീയ രംഗങ്ങള്‍; ഫ്‌ലാറ്റില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനെത്തിയ എയര്‍ഫോഴ്‌സിനോട് പൂട്ട് പൊളിക്കെരുതെന്ന് വീട്ടുകാര്‍... പിന്നെ സംഭവിച്ചത് ഇങ്ങനെ...

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അറിയിപ്പ് ലഭിച്ചയുടനെ അഗ്നിരക്ഷാസേന എല്ലാ സജീകരണങ്ങളുമായി ഫ്ലാറ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഫ്ലാറ്റ് അധികൃതര്‍ ഇടപെട്ട് മരപ്പണിക്കാരനെ വിളിച്ചു വരുത്തി. ഒരു മണിക്കൂറിനു ശേഷം മരപ്പണിക്കാരനെത്തി. അദ്ദേഹത്തിനും പൂട്ട് പൊളിക്കേണ്ടി വന്നു. പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോള്‍ പുറത്ത് ഉമ്മയുടെ കരച്ചിലും മറ്റു ബഹളങ്ങളുമൊന്നും കേള്‍ക്കാതെ സോഫയില്‍ സുഖമായി ഉറങ്ങുകയായിരുന്നു കുട്ടി. ഫ്‌ലാറ്റില്‍ കുടുങ്ങിയ നാല് വയസ്സുകാരനെ രക്ഷിക്കാന്‍ അഗ്നിരക്ഷാ സേന എത്തിയതോടെ നടന്നത് നാടകീയ രംഗങ്ങള്‍. അഗ്നിരക്ഷാ സേന പൊല്ലാപ്പിലായത് വീട്ടികാരുടെ ശാഠ്യത്തിനു മുന്നില്‍. കോഴിക്കോട് നഗരത്തിലെ ഒരു ഫ്‌ലാറ്റിലാണ് സംഭവം. ഫ്ലാറ്റിന്റെ വാതില്‍ പൊളിക്കാന്‍ പറ്റില്ലെന്നാണ് വീട്ടികാരുടെ ശാഠ്യം. പൂട്ടുപൊളിച്ച് കുട്ടിയെ വേഗം പുറത്തെടുക്കാമെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. എന്നാല്‍ അത് പറ്റില്ലെന്നും കെട്ടിടത്തിന്റെ മറ്റൊരു വശത്തൂടെ കയറില്‍ തൂങ്ങി ഇറങ്ങി ബാല്‍ക്കണിയില്‍ കയറിക്കൂടെ എന്ന് അയല്‍ ഫ്ലാറ്റുകാര്‍ ചോദിച്ചു. 18 നിലയുളള ഫ്‌ലാറ്റില്‍ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയര്‍ കെട്ടി ഒരാള്‍ ഇറങ്ങണം അത് ബുദ്ധിമുട്ടാണ് , പൂട്ട് പൊളിച്ച് അകത്ത് കയറുകയാണ് എളുപ്പമെന്ന് ബീച്ച് സ്‌റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha