ഞാന്‍ ആദ്യം അഭിനയിച്ച രണ്ടു മൂന്നു സീരിയലുകളില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു... ആള്‍ ഭയങ്കര കെയറിങ് ആയിരുന്നു!! പ്രണയം തുറന്ന് പറഞ്ഞതിന് ശേഷവും ഞങൾ ഒരുമിച്ച് അഭിനയിച്ചു!! പ്രണയ വിവാഹത്തെ കുറിച്ച് മിനിസ്ക്രീൻ താരം...

മിനിസ്ക്രീൻ പ്രക്ഷകരുടെ ഇഷ്ട താരമാണ് അനില ശ്രീകുമാര്‍. മലയാളം ടെലിവിഷന്‍ രംഗത്തെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് താരം. 'ജ്വാലയായ്' എന്ന പരമ്ബരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാളം ടെലിവിഷന്‍ രംഗത്ത് സജീവമാല. ഇപ്പോഴിതാ, ചെറിയ ഇടവേള അവസാനിപ്പിച്ച് 'സത്യ എന്ന പെണ്‍കുട്ടി' യിലൂടെ മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ് താരം. അനിലയുടെ ഭര്‍ത്താവ് ആര്‍.പി ശ്രീകുമാര്‍ പ്രൊഡ്യൂസറാണ്. പ്രണയ വിവാഹത്തെക്കുറിച്ച് താരം ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ്. ' ഞാന്‍ ആദ്യം അഭിനയിച്ച രണ്ടു മൂന്നു സീരിയലുകളില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ആള്‍ ഭയങ്കര കെയറിങ് ആയിരുന്നു. എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാന്‍ വഴക്കുണ്ടാക്കി. അതോടെ മിണ്ടാതായി. പിന്നീട് ചേട്ടന്‍ തന്നെയാണ് ഇഷ്ടം തുറന്നു പറഞ്ഞത്. 'താമരക്കുഴലി'യില്‍ എന്റെ മുറച്ചെറുക്കനായി ചേട്ടന്‍ അഭിനയിച്ചു. 'താമരക്കുഴലി' തീര്‍ന്ന് 6 മാസം കഴിഞ്ഞായിരുന്നു വിവാഹം. രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തവന്‍ അഭിനവ് ഡിഗ്രി ഫൈനല്‍ ഇയറിനും ഇളയയാള്‍ ആദിലക്ഷ്മി ഏഴാം ക്ലാസിലും പഠിക്കുന്നു. ഇപ്പോള്‍ തിതുവനന്തപുരത്ത് താമസം.'
https://www.facebook.com/Malayalivartha