വിയാന്റെ കൊലപാതകം... ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സണ്ണി വെയ്ന്‍

കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ സണ്ണി വെയ്ന്‍. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. 'കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊല്ലുമ്‌ബോഴും.. അവസാനമായി, ദയനീയമായി നീ.. വിളിച്ചതും 'അമ്മേ' എന്ന രണ്ടക്ഷരം മാത്രം.. വിയാന്‍.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട.. എന്നാണ് സണ്ണി കുറിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് പ്രണവ്ശരണ്യ ദമ്ബതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി.
https://www.facebook.com/Malayalivartha



























