ഐസലേഷന്‍ വാര്‍ഡിനെ പേടിക്കണോ? ഐസലേഷന്‍ വാര്‍ഡിലെ അനുഭവം പങ്കുവെച്ച് ഷാക്കിര്‍

ഐസലേഷന്‍ വാര്‍ഡിനെ പലര്‍ക്കും പേടിയാണ്. അവിടെ എന്താണ് ഏതാണ് എന്ന് ഒന്നും അറിയില്ല എന്നതു തന്നെയാണ് പ്രധാന കാരണം. എന്നാല്‍ ഇപ്പോള്‍ ഐസലേഷന്‍ വാര്‍ഡിലെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സഞ്ചാരിയായ ഷാക്കിര്‍ സുബ്ഹാന്‍. കഴിഞ്ഞ ഒക്ടോബറിലാണ് ലോകം മുഴുവന്‍ മോട്ടര്‍ സൈക്കിളില്‍ ഒറ്റയ്ക്കു സഞ്ചരിക്കാന്‍ ലക്ഷ്യമിട്ട് സാക്കിര്‍ യാത്ര ആരംഭിച്ചത്. ഇറാന്‍ കടന്ന് അസര്‍ബൈജാന്‍ വഴിയുള്ള യാത്രയ്ക്കിടെ ജോര്‍ജിയ അതിര്‍ത്തിയില്‍ ഷാക്കിറിനെ അധികൃതര്‍ തടഞ്ഞു. തുടര്‍ന്നു ദുബായ് വഴി കണ്ണൂരില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പ് ഒരുക്കിയ ഹെല്‍ത്ത് ഡസ്‌ക്കിലെത്തി യാത്രയുടെ വിശദാംശങ്ങള്‍ അറിയിച്ചു. ഇതുകേട്ട മെഡിക്കല്‍ ടീം ഷാക്കിറിനെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
ആംബുലന്‍സ് തയാറായി നില്‍ക്കുന്നുണ്ടായിരുന്നു. നേരെ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലെത്തിച്ചു. തൊണ്ടയിലെ സ്രവം ശേഖരിച്ച് അന്നുതന്നെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. മികച്ച വാര്‍ഡ്, വൃത്തിയുള്ള ശുചിമുറി, സൗമ്യമായി പെരുമാറുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഇതൊക്കെയാണ് ഷാക്കിര്‍ ഐസലേഷന്‍ വാര്‍ഡില്‍ കണ്ടത്. മാസ്‌കും ഗ്ലൗസും മാത്രമല്ല, വിലകൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വരെ മാറിമാറി ഉപയോഗിക്കാതെ വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കാന്‍ തടസ്സമില്ലാത്തതിനാല്‍ വാര്‍ഡിലെ സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയും ഷാക്കിര്‍ ചിത്രീകരിച്ചു. പരിശോധനാഫലം നെഗറ്റിവ് ആയതോടെ ഷാക്കിറിനെ വീട്ടിലേക്ക് അയച്ചിരുന്നു .
https://www.facebook.com/Malayalivartha