കൊറോണ കാലത്തെ ആശങ്കകള്‍ പങ്കുവച്ച് ആലിയ

കൊറോണ കാലത്തെ ആശങ്കകള്‍ പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. താന്‍ തന്റെ അച്ഛനെ കുറിച്ചോര്‍ത്ത് പരിഭ്രാന്തിയിലാണെന്നാണ് താരം പറയുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമാണ് ആലിയയുടെ പിതാവ് മഹേഷ് ഭട്ട്.
കൊറോണ പടര്‍ന്നതോടെ 71 വയസായ അച്ഛനെ കുറിച്ചോര്‍ത്ത് പരിഭ്രാന്തിയിലാണെന്ന് ആലിയ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. 'അച്ഛന്‍ 70 പ്ലസ് ആണ്. നിരന്തരം ചിന്തിക്കുകയാണ്. അതുകൊണ്ടാണ് ഇടക്കിടെ മുഖത്ത് തൊടരുത്, ഇത് ചെയ്യരുത് എന്ന് ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്' എന്നാണ് ആലിയയുടെ വാക്കുകള്‍. പിഎം കെയര്‍സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ആലിയ സഹായധനം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha