ഒരു വിവാഹമോചന കേസ് ആണ് കല്യാണത്തെക്കുറിച്ചുള്ള തന്റെ ചില ധാരണകള്‍ മാറ്റിയത്;സുല്ഫത്തിനെ വിവാഹം കഴിക്കാനുള്ള കാരണം വെളിപ്പെടുത്തി മമ്മൂട്ടി!

സിനിമ ലോകം വളരെ കൊട്ടിഘോഷിച്ച് നടത്തിയ ഒരു വിവാഹമായിരുന്നു മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും.മലയാളത്തിലെ മികച്ച താരജോഡികളിൽ ഒന്നെന്ന് തന്നെയാണ് ഇവരെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം വലിയ ആഘോഷത്തോടെയാണ് ഇരുവരുടേയും നാല്പത്തിയൊന്നാമത് വിവാഹ വാർഷികം ആഘോഷിച്ചത്.ഇതിനോടനുബന്ധിച്ച് നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇരുവരേയും കുറിച്ച് വന്നിരുന്നു.ഇപ്പോളിതാ മമ്മൂട്ടി പണ്ട് ഒരഭിമുഖത്തിൽ പറഞ്ഞ ചില സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വക്കീലായിരുന്ന സമയത്ത് ഒരുപാട് കേസുകള്‍ മമ്മൂട്ടി വാദിച്ചിരുന്നു. എന്നാല്‍ ഒരു വിവാഹമോചന കേസ് ആണ് കല്യാണത്തെ കുറിച്ചുള്ള തന്റെ ചില ധാരണകള്‍ മാറ്റിയതെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. വിവാഹ വാര്‍ഷികത്തിനോട് അനുബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ മമ്മൂട്ടിയുടെ പഴയ അനുഭവങ്ങള്‍ ശ്രദ്ധേയമാവുകയാണ്.പ്രായം കൂടിയ ഒരു ദമ്പതിമാരുടെ വിവാഹമോചന കേസ് ആയിരുന്നു മമ്മൂട്ടിയുടെ അടുത്ത് എത്തിത്. എത്രയും വേഗം വേര്‍പിരിയണമെന്ന് പറഞ്ഞിരുന്നവരാണ് അവര്‍. എന്നാല്‍ വിചാരണ നടക്കുമ്പോള്‍ ആ സ്ത്രീ ബോധരഹിതയായി വീണു. അവരുടെ പങ്കാളിയാണ് എടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയത്. അവര് തമ്മിലുള്ള സ്‌നേഹമാണ് മമ്മൂട്ടി നോക്കിയിരുന്നത്. അവരുടെ കുടുംബബന്ധം അവര്‍ക്കിടയില്‍ ഒരു അസമത്വം സൃഷ്ടിച്ചു.
അവര്‍ പിരിയാന്‍ തീരുമാനിച്ചെങ്കിലും അവരുടെ ഉള്ളിലെ വേദന എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ തനിക്ക് കഴിഞ്ഞിരുന്നു. അവര്‍ തമ്മിലുള്ള സ്‌നേഹത്തിനും കരുതലിനും ഒന്നും സംഭവിച്ചിരുന്നില്ല. അന്ന് വിവാഹിതന്‍ അല്ലെങ്കിലും ആ സംഭവം മമ്മൂട്ടിയുടെ ജീവിതത്തിലും വലിയൊരു മാറ്റം വരുത്തി. വിവാഹബന്ധത്തിന്റെ വിശുദ്ധിയും പ്രധാന്യവും അന്ന് താരം മനസിലാക്കി. ഈ ദമ്പതികള്‍ പരസ്പരം സ്‌നേഹിച്ചിരുന്നത് പോലെ താനും തന്റെ പങ്കാളിയെയും അതുപോലെ സ്‌നേഹിക്കുമെന്ന് അന്ന് തന്നെ മമ്മൂട്ടി മനസില്‍ ഉറപ്പിച്ചിരുന്നു.
ഒരിക്കൽ ഒരു വേദിയിൽ അദ്ദേഹം തന്നെ ഭാര്യ ഭര്‍ത്തൃബന്ധത്തെക്കുറിച്ച് വാചാലനായിരുന്നു.
ഭാര്യ ഒരിക്കലും രക്തബന്ധമല്ലല്ലോ, പക്ഷേ മുറിച്ച് മാറ്റാവുന്ന ഒരു ബന്ധമാണ്. എന്നാല്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. മുറിച്ച് മാറ്റാന്‍ പറ്റുന്ന ആ ബന്ധത്തില്‍ നിന്നുമാണ് മുറിച്ച് മാറ്റാനാവാത്ത മറ്റ് ബന്ധങ്ങളെല്ലാം നമുക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭാര്യ ഭര്‍ത്തൃബന്ധം വളരെ ദിവ്യമായ ഒന്നാണ് എന്നതാണ് മമ്മൂട്ടിയുടെ പക്ഷം.ഭാര്യയെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും സുല്‍ഫത്ത് വിവാഹം കഴിച്ചത് ഒരു വക്കീലിനെയാണെന്ന് മമ്മൂട്ടി പറയുമായിരുന്നു അദ്ദേഹം.അഭിഭാഷകന്റെ ജോലി വിട്ട് സിനിമാ നടനാകാനുള്ള മമ്മൂട്ടിയുടെ ആഗ്രഹത്തിന് എന്നും പിന്തുണ നല്‍കിയത് സുല്‍ഫത്തായിരുന്നു.
അതുകൊണ്ട് തന്നെയാണ് വിവാഹം കഴിഞ്ഞ് നാൽപത്തിയൊന്ന് വർഷമായിട്ടും മമ്മൂട്ടി സുഫാത്തിനെ ജീവനുതുല്യം സ്നേഹിക്കുന്നത്.1979 മേയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. അഭിനയമോഹം തലയ്ക്കുപിടിച്ച മമ്മൂട്ടി വിവാഹത്തിന് മുൻപ് വേഷമിട്ടത് അനുഭവങ്ങൾ പാളിച്ചകൾ, കാലചക്രം എന്നീ ചിത്രങ്ങളിലായിരുന്നു. ആ സിനിമകളിലെ മമ്മൂട്ടിയുടെ ചെറിയ വേഷങ്ങൾ അന്ന് അധികമാരും ശ്രദ്ധിച്ചിരുന്നില്ല.
വിവാഹത്തിനുശേഷം കെ.ജി ജോർജ്ജ് സംവിധാനം ചെയ്ത മേളയിലൂടെ മമ്മൂട്ടി ശ്രദ്ധനേടി. പിന്നീട് മമ്മൂട്ടി എന്ന നടൻ വളരുകയായിരുന്നു. മലയാള സിനിമയുടെ കഴിഞ്ഞ നാൽപത് വർഷത്തെ ചരിത്രത്തിൽ മമ്മൂട്ടിയുടെ സ്ഥാനം വളരെ വലുതാണ്. മികച്ച കഥാപാത്രങ്ങളുമായി മമ്മൂട്ടി നമുക്കൊപ്പം യാത്ര ചെയ്യുന്നു.. ആ യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു. അഭിഭാഷകന്റെ ജോലി വിട്ട് നടനാകുക എന്ന മമ്മൂട്ടിയുടെ മോഹത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് സുൽഫത്തായിരുന്നു.സുറുമിയാണ് മമ്മൂട്ടി-സുൽഫത്ത് ദമ്പതികളുടെ മൂത്ത മകൾ. സുറുമിയേക്കാൾ നാല് വയസ്സിൽ ഇളയതാണ് ദുൽഖർ സൽമാൻ.
https://www.facebook.com/Malayalivartha


























