സുരാജേട്ടനെ അനുകരിക്കാൻ കുറച്ചു വിവരക്കേടുകൾ പഠിച്ചാൽ മതിയോ? പെൺകുട്ടിയുടെ ചോദ്യത്തിൽ പോട്ടിത്തെറിച്ച് സുരാജ് വെഞ്ഞാറമൂട്...ആ നടനോട് ഇത് വേണ്ടായിരുന്നു..

ഈ കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു വിഡിയോയായിരുന്നു സുരാജ് വെഞ്ഞാറമൂട് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ. അഭിമുഖത്തിൽ ചോദിച്ച ചില ചോദ്യങ്ങളോട് രോക്ഷാകുലനായി പെരുമാറുന്നതാന് വിഡിയോയിൽ.അഭിമുഖത്തിൽ പങ്കെടുക്കവെ ഒരു പെൺകുട്ടി സുരാജിനോട് ചോദിച്ച ചോദ്യം വലിയ പ്രശ്നത്തിലേക്ക് വഴി തെളിക്കുകയായിരുന്നു.
സുരാജിനോട് അവതാരകൻ ചോദ്യങ്ങൾ ചോദിക്കവേ എന്നാൽ ഇതിനിടയിൽ സുരാജേട്ടനെ അനുകരിക്കാൻ കുറച്ചു വിവരക്കേടുകൾ പഠിച്ചാൽ മതിയോയെന്ന് ഒരു പെൺകുട്ടി ചോദിച്ചു. എന്നാൽ എന്ത് വിവരക്കേടാണ് താൻ കാണിക്കാറുള്ളതെന്നും, സിനിമയിൽ അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് തെറ്റാണോ എന്നും താൻ ചെയ്ത ഒരു വിവരക്കേട് പറയാനും നടൻ ആവശ്യപ്പെട്ടു.
വിട്ടുകൊടുക്കാൻ ആ പെൺകുട്ടിയും തയ്യാറായിരുന്നില്ല.അദ്ദേഹത്തിന്റെ തിരുവനന്തപുരം സംസാര രീതി സംസ്കാരത്തിന് നിരക്കാത്തതാണെന്ന തരത്തിൽ വരെ ആരോപണമുണ്ടായി.
എന്നാൽ തിരുവനന്തപുരം ഭാഷ സംസാരിക്കുന്നവർ ഒക്കെ വിവരം ഇല്ലാത്തവരാണോയെന്നും ഇംഗ്ലീഷ് വിവരം ഉള്ളവർ മാത്രം സംസാരിക്കുന്ന ഭാഷയാണോയെന്നും സുരാജ് ചോദിച്ചു. കുറച്ച് രോക്ഷാകുലനായിട്ടാണ് താരം സംസാരിച്ചത്.
തന്റെ ചോദ്യം അസ്ഥാനത്താണെന്ന് മനസിലാക്കിയാകണം ആ പെൺകുട്ടി കൂടുതൽ ഒന്നും സംസാരിച്ചില്ല. എന്നാൽ ഇനി ഒരിക്കലും ഒരാളോടും ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്നും അത് അവരെ കൊല്ലുന്നതിനു തുല്യമാണെന്നും സുരാജ് വെഞ്ഞാറമൂട് പെൺകുട്ടിക്ക് നല്ല ഒരു ഉപദേശവും നൽകി.എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമായി. സുരാജ് വെഞ്ഞാറമൂടിനെ പോലെയുള്ള ഒരു നടനോട് ഇത്തരം ചോദ്യം ചോദിച്ചതിനും ഒരു പ്രാദേശിക ഭാഷയെ അപമാനിച്ചതിനുമെതിരെ പലരും സോഷ്യൽ മീഡിയയിൽ പെൺകുട്ടിക്കെതിരെ പ്രതികരണവുമായെത്തി.
ഈ സംഭവത്തിനോട് ആ പെൺകുട്ടിയുടെ പ്രതികരണം പിന്നീട് ആ ചാനൽ തന്നെ പുറത്തുവിടുകയും ചെയ്തു. ഇത് ആ പരിപാടിയുടെ ഭാഗമായിരുന്നെന്നും. അഭിമുഖത്തിനെത്തുന്ന സെലിബ്രറ്റിസിനെ പ്രകോപിപ്പിക്കുന്നതരത്തിൽ ചോദ്യങ്ങൾ ചോദിക്കണമെന്നത് ചാനൽ ആവശ്യപെട്ടിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തുകയും ചെയ്തു. തനിക്ക് കിട്ടിയ ജോലി ഭംഗിയായി ചെയ്യുകമാത്രമാണ് ചെയ്തതെന്നും ഇതിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി അപമാനിക്കരുതെന്നുമാണ് വീഡിയോയിലൂടെ പെൺകുട്ടി അറിയിച്ചത്.എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴും ആ വീഡിയോ വൈറലാകുകയാണ്.
"
https://www.facebook.com/Malayalivartha


























