മുകതയുടെ ഭർത്താവ് ചെയ്ത് കൊടുത്തത് കണ്ടോ?ഇങ്ങനെ ഒരു ഭർത്താവിനെക്കിട്ടാൻ ഭാഗ്യം ചെയ്യണം;താരദമ്പതിമാരുടെ ഈ സ്‌നേഹത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്!

തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് മുക്ത.മലയാളത്തിൽ നിരവധി പ്രമുഖ നാടന്മക്കൊപ്പവും താരം അഭിനയിച്ചിട്ടുമുണ്ട്.എന്നാൽ കുറച്ചു നാളുകളായി സിനിമ ലോകത്തുനിന്നും വിട്ടുനിന്ന മൂകത സോഷ്യൽ മീഡിയയിലൂടെ മാത്രമായിരുന്നു പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നത്.ഗായിക റിമി ടോമിയുടെ സഹോദരനുമായി വിവാഹം കഴിഞ്ഞ ശേഷമാണ് താരം സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്.എന്നാൽ തന്റെ കുടുംബ ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു.കുറച്ചു നാളുകളായി ഭർത്താവുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ കാണാതിരുന്നതിനാൽ ദാമ്പത്യ ജീവിതത്തിൽ സ്വരച്ചേർച്ചകൾ ഉണ്ടോയെന്ന് ചോദ്യം നിരന്തരമായി സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോഴിതാ ലോക് ഡൗണ്‍ കാലത്ത് കെട്ടിയോന്‍ തനിക്ക് വേണ്ടി ചെയ്ത കാര്യത്തെ പറയുകയാണ് നടിയിപ്പോള്‍. ഈ പോസ്റ്റും വാര്‍ത്തകളില്‍ നിറയുകയാണ്.
കഴിഞ്ഞ ദിവസം മുഖം കാണിക്കാതെ ഭർത്താവിനൊപ്പമുള്ള ഒരു ഫോട്ടോ മുക്ത പുറത്ത് വിട്ടിരുന്നു. 'എന്റെ മൊട്ടയ്‌ക്കൊപ്പം, ഇപ്പോള്‍ എനിക്ക് നോക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല' എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മുക്ത ഈ ചിത്രം പങ്കുവെച്ചത്. ലോക് ഡൗണില്‍ പുറത്ത് പോകാന്‍ കഴിയാത്തത് കൊണ്ട് എല്ലാവരും മൊട്ട അടിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ റിങ്കുവും ഉണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമായി.
ശേഷം വീണ്ടുമൊരു ചിത്രവുമായി എത്തിയിരിക്കുയാണ് താരം. നിങ്ങളുടെ കെട്ടിയോന്‍ നിങ്ങള്‍ക്കായി പാചകം ചെയ്യുമ്പോള്‍ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്. ഭര്‍ത്താവിനെ കെട്ടിപിടിച്ചിരിക്കുന്നൊരു ഫോട്ടോയും പങ്കുവെച്ചു. ഒപ്പം ഭര്‍ത്താവ് ഗ്രില്‍ ചിക്കന്‍ ഉണ്ടാക്കുന്ന വീഡിയോയും മുക്ത പോസ്റ്റ് ചെയ്തിരുന്നു. താരദമ്പതിമാരുടെ ഈ സ്‌നേഹത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്.
2015 ഓഗസ്റ്റിലായിരുന്നു റിങ്കു ടോമിയും മുക്തയും വിവാഹിതരാവുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ വിവാഹത്തില്‍ പരമ്പരാഗതമായ വേഷത്തിലായിരുന്നു ഇരുവരുമെത്തിയത്. അങ്ങനെ താരങ്ങളുടെ വിവാഹം ഏറെ തരംഗമായിരുന്നു. റിമി ടോമിയുമായിട്ടുള്ള മുക്തയുടെ സൗഹൃദമായിരുന്നു സഹോദരനുമായിട്ടുള്ള വിവാഹം വരെ എത്തിയത്. ഇരുവരുടെയും ഏക മകളാണ് കിയാര. 2016 ലാണ് കിയാര ജനിക്കുന്നത്. 'കണ്മണി' എന്ന് വിളിക്കുന്ന താരപുത്രിയുടെ പിറന്നാളും ആദ്യമായി സ്‌കൂളില്‍ പോയതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റിമി ടോമിയും കിയാരയ്‌ക്കൊപ്പമുള്ള നല്ല നിമിഷങ്ങള്‍ ഫോട്ടോസായി പങ്കുവെക്കാറുണ്ട്.
ഒറ്റ നാണയം എന്ന സിനിമയിലാണ് മുക്ത ആദ്യം അഭിനയിക്കുന്നത്. പിന്നാലെ ലാല്‍ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ സിനിമ കേരളത്തില്‍ വലിയ ചര്‍ച്ചയായതോടെ മുക്തയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം മുക്തയെ തേടി സിനിമകളെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























