ദളപതി വിജയ്ക്ക് ഗിന്നസ് റെക്കോഡ് കിട്ടുകയാണെങ്കിൽ അതെന്തിനുള്ളത് ആയിരിക്കുമെന്ന് ഗിന്നസ് പക്രു പറയുന്നത് ഇങ്ങനെയാണ്; അത് സത്യമാകും എന്ന് ആരാധകർ!

തമിഴകത്ത് നിരവധി ആരാധകരുള്ള താരമാണ് ദളപതി വിജയ്.അത് ഇക്കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ തിരിച്ചറിഞ്ഞതുമാണ്.മലയാളികളുടെ ഇഷ്ട താരം ഗിന്നസ് പക്രു വിജയ്‌ക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചിരുന്നു.പ്രശസ്ത മലയാള സംവിധായകൻ സിദ്ദിഖ് വിജയ്‌യെ നായകനാക്കി ഒരുക്കിയ കാവലൻ എന്ന തമിഴ് ചിത്രത്തിലാണ് ഗിന്നസ് പക്രു അദ്ദേഹത്തിനൊപ്പം അഭിനയിച്ചത്. എന്നാൽ ഇപ്പോളിതാ പക്രു വിജയ് എന്ന മനുഷ്യനെ കുറിച്ച് മനസ്സ് തുറക്കുകയാണ്.ദളപതി വിജയ്ക്ക് ഗിന്നസ് റെക്കോഡ് കിട്ടുകയാണെങ്കിൽ അതെന്തിനുള്ളത് ആയിരിക്കുമെന്ന അവതാരകന്റെ ചോദ്യത്തിനാണ് ഗിന്നസ് പക്രു മറുപടിനൽകുന്നത് ഇങ്ങനെയാണ്. പച്ചയായ മനുഷ്യനുള്ള ഗിന്നസ് റെക്കോഡായിരിക്കും വിജയ്ക്ക് കിട്ടുക എന്നാണ് ഗിന്നസ് പക്രു പറയുന്നത്.
വളരെ വേഗമാണ് വിജയ് തന്റെ സഹപ്രവർത്തകരോട് അടുക്കുന്നതെന്നും നാല്‍പത്തിയെട്ടു ദിവസം സൂര്യയുടെ കൂടെ അഭിനയിച്ചപ്പോൾ താൻ അദ്ദേഹത്തോട് അടുത്തതിനേക്കാളും കൂടുതൽ അടുപ്പം വെറും നാല് ദിവസം കൊണ്ട് വിജയ് ഉണ്ടാക്കിയെടുത്തുവെന്നും ഗിന്നസ് പക്രു പറയുന്നു.നല്ലൊരു മനസ്സിന് ഉടമയാണ് വിജയ് എന്നാണ് ഗിന്നസ് പക്രു പറയുന്നത്. ഇപ്പോഴും താൻ അദ്ദേഹത്തെ വിളിക്കാറുണ്ട് എന്നും നമ്മൾ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ അദ്ദേഹം നമ്മളെ തിരിച്ചു വിളിക്കുമെന്നും ഗിന്നസ് പക്രു പറയുന്നു.
ദിലീപ് നായകനായ മലയാള ചിത്രം ബോഡി ഗാർഡിന്റെ തമിഴ് റീമേക് ആയിരുന്നു കാവലൻ. ഒറ്റപ്പാലത്തെ വരിക്കശ്ശേരി മനയിലാണ് ഷൂട്ടിംഗ് നടന്നത്.ദീലീപ്-നയന്‍താര ജോഡികള്‍ സൂപ്പര്‍ഹിറ്റാക്കിയ ബോഡീഗാഡിന്റെ റീമേക്കാണ് കാവലന്‍.
https://www.facebook.com/Malayalivartha


























