കോൻ ബനേഗാ ക്രോർപതിയിൽ പങ്കെടുക്കവെയാണ് ഹനുമാൻ ആർക്ക് വേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത്? സൊനാക്ഷി സിൻഹയും രാമായണവും ട്രോളൻമാർക്ക് ഇപ്പോഴും ഒരു വിഷയമാണ്!

ബോളിവുഡ് നടി സൊനാക്ഷി സിൻഹയും രാമായണവും ട്രോളൻമാർക്ക് ഇപ്പോഴും ഒരു വിഷയമാണ്.കോൻ ബനേഗാ ക്രോർപതിയിൽ പങ്കെടുക്കവെയാണ് ഹനുമാൻ ആർക്ക് വേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത് എന്ന ചോദ്യം വന്നത്. രാമായണത്തിലെ ഒരു ചോദ്യത്തിന് ലൈഫ്ലൈൻ ചോദിച്ചപ്പോൾ അവതാരകനായ അമിതാഭ് ബച്ചനും നടിയെ കളിയാക്കിയിരുന്നു.
ഇപ്പോഴിതാ ഈ സംഭവം നടന്ന് ഇത്രയും കാലമായിട്ടും ആളുകൾ തന്നെ അതിന്റെ പേരിൽ ട്രോളുന്നത് എത്ര കഷ്ടമാണെന്ന് പറഞ്ഞിരിക്കുകയാണ് നടി.ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറുമായി നടത്തിയ ഒരു ചർച്ചയിലാണ് സൊനാക്ഷി ഇതിനെക്കുറിച്ച് സംസാരിച്ചത്.
‘ഞാൻ അന്ന് രുമ ദേവി എന്നൊരു മത്സരാർഥിക്കൊപ്പമാണ് പങ്കെടുത്തത്. രാമായണത്തിലെ സഞ്ജീവനി ചെടിയെക്കുറിച്ച് ചോദ്യം വന്നപ്പോൾ എനിക്കും രുമയ്ക്കും പെട്ടെന്ന് പറയാൻ സാധിച്ചില്ല. സത്യത്തിൽ ആ കാര്യത്തിൽ വല്ലാതെ ചമ്മൽ തോന്നുന്നു. . എന്നാൽ എല്ലാവർക്കും ചില സമയങ്ങളിൽ ഉത്തരമില്ലാതായി പോകില്ലെ. അത് കഴിഞ്ഞ് അഞ്ചോ ആറോ മാസമായി. അന്ന് സംഭവിച്ച ഒരു അബദ്ധത്തിന്റെ പേരിൽ ഇപ്പോഴും ആളുകൾ എന്നെ ട്രോൾ ചെയ്യുന്നത് എത്ര ദുഖകരമാണ്’ എന്നാണ് സൊനാക്ഷി ലൈവിൽ സംസാരിക്കവെ പറഞ്ഞത്.
https://www.facebook.com/Malayalivartha


























