കൊറോണ തുണച്ചു;മറന്നു തുടങ്ങിയ വീണവായനയും പൊടിതട്ടിയെടുത്ത് അഭ്യസിക്കുകയാണ് മഞ്ജു വാര്യർ!

കൊറോണ ലോകമെമ്പാടും പടർന്നു പിടിച്ചത്കൊണ്ട് ഒട്ടുമിക്ക സിനിമാ താരങ്ങളും ഇപ്പോൾ വീട്ടിൽ തന്നെയാണ്.കുക്കിങ്ങും വിശ്രമവുമൊക്കെയായാണ് പലരും സമയം ചിലവഴിക്കുന്നത്.എന്നാൽ കിട്ടിയ അവസരം നല്ലതുപോലെ വിനിയോഗിക്കുകയാണ് മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ.മറന്നു തുടങ്ങിയ വീണവായനയും പൊടിതട്ടിയെടുത്ത് അഭ്യസിക്കുകയാണ് മഞ്ജു. വീണുകിട്ടിയ ദിവസങ്ങൾ അത്രയും തന്റെ കലാഭിരുചിയെ മിനുക്കിയെടുക്കാനായി ചെലവഴിക്കുകയാണ് താരം.
എത്ര തിരക്കുണ്ടങ്കിലും നൃത്തത്തിന് മുൻഗണന നൽകാൻ മഞ്ജു സമയം കണ്ടെത്താറുണ്ട്. നൃത്തം അഭ്യസിക്കാനും വേദികളിൽ പരിപാടി അവതരിപ്പിക്കാനും മഞ്ജു മടിക്കാറില്ല എന്ന് തന്നെ പറയാം. സ്കൂൾ കലോത്സവങ്ങളിലെ കലാതിലകമായിരുന്ന മഞ്ജുവെന്ന കലാകാരിയെ സിനിമയിലേക്ക് എത്തിച്ചതും നൃത്തത്തിന്റേതായ ഈ പശ്ചാത്തലം തന്നെയാണ്.നർത്തകർക്ക് പറക്കാൻ ചിറകുകൾ എന്തിനാണ്? എന്നാണ് നൃത്തദിനത്തിൽ തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു ചോദിച്ചത്.
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു മഞ്ജു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രത്തിന്രെ ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. ബിജുമേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























