ഇത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് വിശദീകരണം ഇടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല... അവള്‍ ഈ കുടുംബത്തിലെ ഒരംഗമാണ്... ജോലിക്കാരിയുടെ ക്ഷീണിത ഭാവത്തിന്റെ കാരണം വെളിപ്പെടുത്തി അര്‍ച്ചന സുശീലന്‍; വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയെന്ന് താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അര്‍ച്ചന സുശീലന്‍. ജനപ്രിയ പരമ്ബരകളിലൂടെ ശ്രദ്ധിക്കപ്പെട്ട അര്‍ച്ചന ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ പതിപ്പില്‍ ശക്തയായ ഒരു മത്സരാര്‍ത്ഥികൂടിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ട വിഭവം ഉണ്ടാക്കി നല്‍കുന്ന അര്‍ച്ചനയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. അവര്‍ അത് കഴിക്കുന്നതിനിടയില്‍ വീഡിയോയില്‍ നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചായിരുന്നു കൂടുതല്‍ പേരും കമന്റു ചെയ്തത്.
വീട്ടിലെ ജോലിക്കാരിക്ക് എന്തെങ്കിലും കൊടുക്കാനും ആ സെര്‍വെന്റിന്റെ മുഖം കാണുമ്ബോള്‍ പാവം തോന്നുന്നുവെന്നുമൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം. 'എന്നെ വിമര്‍ശിച്ചവര്‍ക്കുള്ള പോസ്റ്റാണിത്. ഇത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് വിശദീകരണം ഇടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. അവള്‍ ഈ കുടുംബത്തിലെ ഒരംഗമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് മാതാപിതാക്കള്‍ പഠിപ്പിച്ച് തന്നിട്ടുള്ളത്.
ആദ്യം ഡാഡിക്കും മമ്മിക്കും ഭക്ഷണം കൊടുത്തതും അതുകൊണ്ടാണ്. മുന്‍പുള്ള എന്റെ പോസ്റ്റുകളില്‍ എനിക്കൊപ്പം റിങ്കിയുമുണ്ട്. എന്നോടൊപ്പം വര്‍ക്കൗട്ട് ചെയ്തതുകൊണ്ടാണ് അവള്‍ ക്ഷീണിച്ചിരിക്കുന്നത്.' അമ്മയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം സഹിതമാണ് അര്‍ച്ചന സുശീലന്റെ മറുപടി. 'എന്റെ പൊന്നു ചേച്ചി, ഞാനാണ് ആദ്യം അങ്ങനെ കമന്റ് ചെയ്തത്.
ഇപ്പോള്‍ ചേച്ചിയോട് ഒരു റെസ്‌പെക്റ്റ് തോന്നുന്നുണ്ട്. നിങ്ങള്‍ പൊളിയാണ്' എന്നായിരുന്നു വിമര്‍ശകരിലൊരാളുടെ കമന്റ്. 'സെര്‍വെന്റ് എന്നതിലപ്പുറം അര്‍ച്ചനയുടെ സിസ്റ്ററെപ്പോലെയാണ് അവര്‍. ആ വീട്ടില്‍ എല്ലാവരും ഒരുപോലെയാണ്. റിങ്കി ക്ഷീണിതയായിരുന്നു. അതുകൊണ്ടാണ് മുഖം ഡള്‍ ആയി തോന്നുന്നതെന്നും താരം കുറിച്ചു.
https://www.facebook.com/Malayalivartha


























