പലരോടും എങ്ങനെ ഇടപെടണം എന്നറിയില്ലായിരുന്നു. അവസരം കിട്ടിയപ്പോള്‍ ഉപയോഗിച്ചു. പരിശീലനം ലഭിച്ച ഒരു നടി അല്ലായിരുന്നു ഞാന്‍,തുറന്ന് പറഞ്ഞ് നടി തമന്ന!

തമിഴ് തെലുഗു എന്നീ ഭാഷകളിലൂടെ സിനിമകളിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് തമന്ന .2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ പലയിടത്തുനിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തമന്ന.
”പതിനഞ്ചാം വയസിലാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബോംബെയില്‍ നിന്ന് ആണെങ്കിലും തെന്നിന്ത്യന്‍ സിനിമാ വ്യവസായം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയില്ലായിരുന്നു. എങ്ങനെ ഇടപെടണം എന്നറിയില്ലായിരുന്നു. അവസരം കിട്ടിയപ്പോള്‍ ഉപയോഗിച്ചു. പരിശീലനം ലഭിച്ച ഒരു നടി അല്ലായിരുന്നു ഞാന്‍.”
”സ്‌കൂളിലെ നാടകങ്ങളില്‍ നിന്നു പോലും എന്നെ ഒഴിവാക്കിയിരുന്നു. മുംബൈയില്‍ ഒരു വര്‍ഷം നാടകം ചെയ്തു. പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ആദ്യ അനുഭവമായിരുന്നു അത്” എന്ന് തമന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























