തന്റെ കരൾ അച്ഛന് പകുത്തുനൽകി; സ്നേഹം മാത്രമല്ല കടമായെന്നും യുവ സംവിധായകൻ അധിൻ
തന്റെ കരൾ അച്ഛന് പകുത്തുനൽകികൊണ്ട്, സ്നേഹം മാത്രമല്ല കടമായെന്നും വ്യക്തമാക്കിയിരിക്കുകയാണ് യുവ സംവിധായകൻ അധിൻ. കരള്‍ രോഗബാധിതനായി അവശനിലയിലായിരുന്ന അച്ഛനാണ് മകന് അധിന് ഒല്ലൂര്‍ തന്റെ കരള്‍ പകുത്തു നല്‍കിയിരിക്കുന്നത്. യുവസംവിധായകനായ അധിനെ സംബന്ധിച്ചിടത്തോളം ഇത് തന്റെ കടമയാണ് എന്നതാണ്. ഇതേതുടർന്ന് അധിന് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ഏവരെയും അറിയിച്ചത്. തുടർന്ന് കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലാണ് ശസ്ത്രക്രിയ നടന്നത്. പോസ്റ്റര്‍ ഡിസൈനിങിലൂടെയും ഷോര്‍ട്ട് ഫിലിമുകളൊരുക്കിയും പ്രേക്ഷകശ്രദ്ധ നേടിയ അധിന് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന മുഴുനീള ചിത്രമായ പെണ്ണന്വേഷണം ഷൂട്ടിങ് നടക്കുകയാണ്.
'അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ്. ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണ്, എനിക്ക് എന്റെ അച്ഛന് കരള്‍ കൊടുക്കാനുള്ളൊരു ഭാഗ്യമുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ, ഇപ്പോള്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാര്‍ജാകും, വൈകാതെ അച്ഛനും. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി.' എന്നും അധിന് കുറിച്ചു.
അതേസമയം പുതിയ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത് അധിന്തന്നെയാണ് എന്നാണ് ലഭ്യമാക്കുന്ന വിവരം. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha