Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനുഷ്‌കയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് പരാതി നല്‍കി ബി.ജെ.പി എം.എല്‍.എ

27 MAY 2020 07:01 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ബിജെപി എം.എല്‍.എ നന്ദകിഷോര്‍ ഗുര്‍ജര്‍. താരം നിര്‍മിച്ച പാതാള്‍ ലോക് എന്ന വെബ്‌സീരിസ് ആണ് പരാതിക്ക് കാരണം. സീരീസ് ജനശ്രദ്ധ നേടിയെങ്കിലും ഒപ്പം വിവാദത്തിനും വഴിവച്ചു. പാതാള്‍ ലോക് പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് നന്ദകിഷോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റര്‍ക്ക് കത്തയക്കുകയും ചെയ്തു.

അനുഷ്‌കയ്‌ക്കെതിരെ പരാതി നല്‍കിയതിനൊപ്പം താരത്തിന്റെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ് ലിക്ക് ഒരു ഉപദേശവുമുണ്ട്. പാതാള്‍ ലോക് നിര്‍മിച്ചതിന് അനുഷ്‌കയെ ഡിവോഴ്‌സ് ചെയ്യണം എന്നാണ് ഗുര്‍ജര്‍ പറഞ്ഞത്. അനുവാദം കൂടാതെ തന്റെ ഫോട്ടോ സീരിസില്‍ ഉപയോഗിച്ചു എന്നാണ് ഗുര്‍ജര്‍ ആരോപിക്കുന്നത്. രാജ്യ ദ്രോഹക്കുറ്റത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.
പാതാള്‍ ലോക് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നുവെന്ന് ഗുര്‍ജര്‍ ആരോപിച്ചു. പാതാള്‍ ലോകില്‍ വില്ലനായെത്തുന്ന അനൂപ് ജോള്‍ട്ട അവതരിപ്പിക്കുന്ന ബാലകൃഷ്ണ ബാജ്‌പേയി എന്ന കഥാപാത്രം ഒരു ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാര്‍ത്ത കാണിക്കുന്ന രംഗമുണ്ട്. പത്രവാര്‍ത്തയിലെ ചിത്രത്തില്‍ ഗുര്‍ജറുമുണ്ട്. യോഗി ആദിത്യനാഥിനൊപ്പം ഗുര്‍ജര്‍ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോര്‍ഫ് ചെയ്താണ് പാതാള്‍ ലോകില്‍ ഉപയോഗിച്ചിരിക്കുന്നത്. 2018 മാര്‍ച്ച് 30 നെടുത്ത ചിത്രമായിരുന്നു അത്. ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാള്‍ ലോകില്‍ ഈ ചിത്രം മോര്‍ഫ് ചെയ്തതെന്ന് ഗുര്‍ജര്‍ ആരോപിക്കുന്നു.
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പാതാള്‍ ലോക് കുറ്റാന്വേഷണ കഥയാണ്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ഇത്തരം സീരീസിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് അനുഷ്‌കയെ കോഹ ലി പ്രശംസിച്ചിരുന്നു. ഒമ്ബത് എപ്പിസോഡുകളുള്ള െ്രെകം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്. ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് ഇതില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (7 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (58 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends