Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് SIT


പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും..തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കും..


അമീബിക് മസ്തിഷ്‌ക ജ്വരം.. കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ.. ഫീല്‍ഡ് തല പഠനം തുടങ്ങി.. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്..


സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍, തിരിച്ചടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്..ഒരാളെ കൊന്നാല്‍ ഇസ്രയേലിന് തിരച്ചു കൊല്ലാം എന്ന് സാരം..ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്..


മെലീസ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവം ആരംഭിച്ചതോടെ ജമൈക്കയെ ഒരു ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു... കാറ്റില്‍ 25,000 ഓളം വിനോദ സഞ്ചാരികള്‍ കുടുങ്ങിപ്പോയി..ചുഴലിക്കാറ്റിന്റെ അടുത്ത ലക്ഷ്യം ക്യൂബ..

നമുക്കുള്ളത് നമുക്ക് കിട്ടും... ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ

27 MAY 2020 09:27 PM IST
മലയാളി വാര്‍ത്ത

സീരിയലില്‍ നിന്നും സിനിമയിലെത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ താരമാണ് നമിത പ്രമോദ്. അഭിനയത്തില്‍ പുതുവഴികള്‍ തേടുകയാണ് ഇപ്പോള്‍ താരം. ക്യൂട്ട് പെണ്‍കുട്ടിയുടെ ഇമേജില്‍ നിന്ന് പക്വതയുള്ള നായികയാവാന്‍ സമയമായെന്ന് താരം ഒരു അഭിമുഖത്തിലൂടെ തുറന്ന് പറയുന്നു.വലിയ ലക്ഷ്യങ്ങളോടെ സിനിമയിലേക്ക് വന്നൊരാളല്ല ഞാന്‍. ദൈവം സഹായിച്ച് ഇവിടെ വന്നു. പിന്നീട് എന്റെ പാഷന്‍ ഇതാണെന്ന് തിരിച്ചറിയുകയായിരുന്നു. ആദ്യമായി നായികയായി അഭിനയിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലാണ്.

അതിലെ നായികാ കഥാപാത്രത്തിന് ഏറെ പ്രധാന്യമുണ്ടായിരുന്നു. പിന്നീടിങ്ങോട്ട് അധികവും സാധാരണ നായികാ വേഷങ്ങളാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മാര്‍ഗംകളിയാണ് ഒരു വ്യത്യാസം കൊണ്ടുവന്നത്. അതിലെ ഊര്‍മിള നന്നായി എന്നുപറഞ്ഞ് ഒരുപാട് പേര്‍ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തു. അത് തന്ന ആത്മവിശ്വാസം വലുതായിരുന്നു. പുതിയ ചിത്രം അല്‍ മല്ലുവും അത്തരത്തില്‍ ഒന്നായിരുന്നു.
അതേ സമയം എനിക്ക് മറ്റ് സഹതാരങ്ങളോട് മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍. ആര്‍ക്കെങ്കിലും എന്നോട് മത്സരമുണ്ടോയെന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ. കുറച്ചു നാള്‍ അവസരം കിട്ടും. അതുകഴിയുമ്‌ബോഴേക്കും പുതിയ ആളുകള്‍ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്‌സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണ്.
ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം. കഥ പറയാന്‍ വരുന്നവര്‍ പുതിയ ആളുകളാണെങ്കില്‍ ആ ചിത്രത്തെ കുറിച്ച് നല്ല ധാരണയുണ്ടോയെന്ന് ഞാന്‍ നോക്കാറുണ്ട്. ചിലര്‍ക്ക് അതിനെ പറ്റി ഒരു ധാരണയുമുണ്ടാകണമെന്നില്ല. ഒരു സംവിധായകനെ സംബന്ധിച്ച് എല്ലാ കാര്യത്തിലും നല്ല ഗൃഹപാഠം വേണം. അങ്ങനെയുള്ളവരുടെ കൂടെ ജോലി ചെയ്യാനാണ് കൂടുതല്‍ സുഖം. തുടക്കത്തില്‍ അതേ കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ശ്രദ്ധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും;  (4 minutes ago)

ആരോഗ്യ മേഖലയെ ആധുനികതയിലേക്ക് നയിച്ച കാലഘട്ടം: മന്ത്രി വീണാ ജോര്‍ജ്  (9 minutes ago)

വിപണിയില്‍ സംഭവിക്കുന്നത് എന്ത്?  (20 minutes ago)

‘പിഎം ശ്രീ’ വിവാദത്തിന് താൽക്കാലിക വിരാമം  (33 minutes ago)

വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം: ആത്മഹത്യയ്ക്ക് ശ്രമിച്ച പറവൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്  (37 minutes ago)

അമീബിക് മസ്തിഷ്ക ജ്വരം  (44 minutes ago)

ISRAEL ഇരുപതിനായിരം പാക് സൈനികരും ഇറങ്ങി  (1 hour ago)

എങ്ങും അസാധാരണ കാഴ്ചകള്‍;  (1 hour ago)

കൂമ്പന്‍പാറ മണ്ണിടിച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട സന്ധ്യയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി  (1 hour ago)

ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ച‍ൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനച്ചു  (1 hour ago)

പറന്നുയർന്ന് ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു....  (1 hour ago)

സങ്കടമടക്കാനാവാതെ... ഉമ്മയ്ക്കു പിന്നാലെ മകനും....  (2 hours ago)

CPI - CPM സി പി ഐ പോയാലും ഒന്നുമില്ലെന്ന് പിണറായി  (3 hours ago)

അർധരാത്രി 12.30ന് കരതൊട്ടു  (3 hours ago)

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

Malayali Vartha Recommends