ഏഴ് ദിവസത്തെ ക്വാറന്റൈന് ഇന്ന് തീരുകയാണ്. ഇനി ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്;പൃഥ്വി വീട്ടിലേക്ക്!
നടന് പൃഥ്വിരാജ് ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റന്‍ പൂര്‍ത്തിയാക്കി യതിന് ശേഷം വീട്ടിലേക്ക് പോവുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ എഴുതിയ കുറിപ്പിലാണ് നാട്ടിലെത്തിയതിന് ശേഷമുള്ള ഏഴ് ദിവസത്തെ ക്വാറന്റൈന് കാലഘട്ടത്തെ കുറിച്ച് പൃഥ്വി പറയുന്നത്.
'ഏഴ് ദിവസത്തെ ക്വാറന്റൈന് ഇന്ന് തീരുകയാണ്. ഇനി ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന് ആണ്. കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലുള്ള വര്‍ക്ക് എന്റെ നന്ദി അറിയിക്കുകയാണ്. ആതിഥ്യമര്യാദയ്ക്കും പരിചരണ ത്തിനും വളരെ നന്നായി പരിശീലനം കിട്ടിയ സ്റ്റാഫ് ആണ് ഇവിടെ ഉള്ളത്. അതിനൊപ്പം ഹോം ക്വാറന്റൈനിലേക്ക് പോകുന്നവര്‍ക്കും നേരത്തെ തന്നെ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരോടും പറയുകയാണ്.
വീട്ടിലെത്തി എന്നത് കൊണ്ട് നിങ്ങളുടെ ക്വാറന്റൈന് കാലം കഴിഞ്ഞു എന്ന് കരുതരുത്. അധികാരികള്‍ പറയുന്ന കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലി ക്കുക. മാത്രമല്ല കൊവിഡ് ഏറ്റവുമധികം ആഘാതമേല്‍പ്പിക്കുന്ന പ്രായപരി ധിയിലുള്ള ആളുകള്‍ നിങ്ങളുടെ വീടുകളില്‍ ഇല്ലെന്ന് കൂടി ഉറപ്പ് വരുത്ത ണമെന്നും പൃഥ്വിരാജ് സൂചിപ്പിക്കുന്നു'.
https://www.facebook.com/Malayalivartha