നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സീരിയല്‍ ചിത്രീകരണം പുനഃരാരംഭിച്ചു

കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ച സീരിയലുകളുടെ ഷൂട്ടിങുകള്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചു. സാമൂഹിക അകലം അടക്കം പാലിച്ച് കൊണ്ട് ഷൂട്ടിങ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. ഔട്ട്‌ഡോര്‍ ഷൂട്ടിങിന് സീരിയലില്‍ വിലക്കുണ്ട്.
നിയന്ത്രണങ്ങളെ തുടര്‍ന്ന് ആളുകളുടെ എണ്ണം കുറച്ചതിനാല്‍ കഥാഗതിയില്‍ തന്നെ മാറ്റം വരുത്തിയാണ് സീരിയലുകള്‍ എത്തുന്നത്. പല സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവര്‍ സെറ്റില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. മാസ്‌കും സാനിറ്റൈസറുമൊക്കെ തിരക്കഥയിലില്ലാത്ത പുതിയ കഥാപാത്രങ്ങളായിയെന്നും കൂട്ടുകുടുംബങ്ങളുടെ കഥകളില്‍ ആളുകളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സെറ്റിലുണ്ടാവുന്ന അണിയറ പ്രവര്‍ത്തകരുടെ എണ്ണവും കുറച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha