ഗീതുവിന് ആശംസകളുമായി പൂര്‍ണിമയും ഇന്ദ്രജിത്തും

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് പൂര്‍ണിമയും ഇന്ദ്രജിത്തും. 18 വര്‍ഷത്തോളമായി കൂടെയുള്ള ഏറ്റവും അടുത്ത കൂട്ടുകാരിയ്ക്ക് ജന്മദിനാശംസകള്‍ എന്നാണ് ഇന്ദ്രജിത്ത് കുറിക്കുന്നത്. അത്ര തന്നെ പഴക്കമുണ്ട് ഈ ചിത്രത്തിനും എന്ന കുറിപ്പോടെ ഗീതുവിനും പൂര്‍ണിമയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും ഇന്ദ്രജിത്ത് പങ്കുവച്ചിട്ടുണ്ട്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തികളാണ് ഗീതുവും പൂര്‍ണിമയും. ഇരുവരുടെയും കുടുംബങ്ങള്‍ക്കിടയിലും ആ സൗഹൃദമുണ്ട്.
ഗീതുവുമായുള്ള സൗഹൃദത്തെ കുറിച്ചും മുന്‍പും പലതവണ പൂര്‍ണിമ സമൂഹമാധ്യമങ്ങളില്‍ വാചാലയായിട്ടുണ്ട്.
ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കും പുറമെ നടി റിമ കല്ലിങ്കലും ഗീതുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്. 'നിരുപാധികമായ സ്‌നേഹം, കല, ധാര്‍ഷ്ട്യം എന്നു തുടങ്ങി നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഉപയോഗിച്ച് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടരൂ,' എന്നാണ് റിമയുടെ ആശംസ.

https://www.facebook.com/Malayalivartha



























