ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു... സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു; വാവിട്ടു കരയുന്ന ഭാര്യ മേഘ്‌നയെയും ബന്ധുക്കളെയും കണ്ടു നിൽക്കാൻകാതെ ഉറ്റവർ

ചിരഞ്ജീവി സർജയുടെ മരണം വലിയ ഞെട്ടലോടെ ആണ് സിനിമലോകം കേട്ടത്. 39 വയസ് മാത്രം പ്രായമുള്ള ആ ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ കന്നഡ സിനിമയിലേ വളർന്നു വരുന്ന താരങ്ങളിൽ ഒരാളായിരുന്നു.
വെറും ഇരുപതു സിനിമകളിൽ മാത്രമേ അഭിനയിച്ചിരുന്നതായി ഉള്ളു എങ്കിലും ആ വേഷങ്ങളിൽ പലതും ശ്രദ്ധേയമായിരുന്നു. ശ്വാസ തടസം മൂലമാണ് ചിരഞ്ജീവിയെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ഞായറാഴ്ച്ചയായിരുന്നു 39കാരനായ ചിരഞ്ജീവിയുടെ അപ്രതീക്ഷിത അന്ത്യം. ഏറെ നടുക്കത്തോടെയാണ് സിനിമാലോകം താരത്തിന്റെ മരണവാർത്ത കേട്ടത്. ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
നടൻ അർജുന്റെ സഹോദരിയുടെ മകനാണ് ചികഞ്ജീവി. 2009 ൽ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു.
2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.
ആദ്യത്തെ കൺമണിയെ കാണാൻ കാത്തു നിൽക്കാതെയാണ് ചിരഞ്ജീവി സർജ പോയത്. മേഘ്ന മൂന്ന് മാസം ഗർഭിണിയാണ്. ഭർത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന മേഘ്ന, കണ്ടു നിൽക്കുന്നവരുടേയും കണ്ണ് നിറയ്ക്കും.
ചിരഞ്ജീവി ഒരു താരകുടുംബത്തിൽ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ് സർജയും സിനിമ നടനാണ്.
അമ്മാവൻ അർജുൻ സർജ തെന്നിന്ത്യൻ സിനിമ ലോകത്തിനു ഏറെ പരിചിതനാണ്, നാല് തെന്നിന്ത്യൻ ഭാഷകളിൽ വേഷമിട്ട ഒരാൾ കൂടെയാണ് അർജുൻ. അർജുൻ സംവിധാനം ചെയ്ത ചിത്രത്തിൽ സഹ സംവിധായകനായി ആയിരുന്നു ചിരഞ്ജീവിയുടെ സിനിമ പ്രവേശനം.
ചിരഞ്ജീവിയുടെ മരണ വാർത്ത അറിഞ്ഞു അർജുനും കുടുംബവും ചെന്നൈയിൽ നിന്നു ബെംഗളൂരുവിൽ എത്തിയിരുന്നു.
ചിരഞ്ജീവിയെ അവസാനമായി ഒരു നോക്ക് കണ്ട അർജുൻ വികാരാധീനായിരുന്നു. അക്ഷരാർഥത്തിൽ വിങ്ങി പൊട്ടുകയായിരുന്നു അദ്ദേഹം.
ചിരഞ്ജീവിയുടെ മൃത്യുദേഹത്തിന് അരികെ നിന്നു വാവിട്ടു കരയുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലും നേരിട്ടുമായി ചിരഞ്ജീവിക്ക് ഒരുപാട് പേർ ആദരാജ്ഞലികൾ അർപ്പിച്ചു.
https://www.facebook.com/Malayalivartha



























