Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

അന്ന് ‘മല’യെന്ന വാക്കിനെ വ്യാഖ്യാനിച്ച് അവൾക്കായി ന്യായീകരണം നടത്തിയവർ ഇന്ന് ‘മു-ല’യെന്ന വാക്കിൽ തൂങ്ങികിടന്ന് നിലവിളിക്കുന്നു.വ്യക്തിസ്വാതന്ത്ര്യം,നവോത്ഥാനം,പുരോഗമനവാദം ,ആവിഷ്കാരസ്വാതന്ത്ര്യം- ഈ നാ ലു വാക്കിനും രഹ്നാ ഫാത്തിമയെന്ന സ്വയംപ്രഖ്യാപിത ആക്റ്റിവിസ്റ്റ് കം ഫെമിനിസ്റ്റ് ഒരൊറ്റ മറുപടിയേ ഉള്ളൂ. അതാണ് തുണിയുരിയൽ.

27 JUNE 2020 12:48 PM IST
മലയാളി വാര്‍ത്ത

പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ബോഡി ആർട്ട് നടത്തിയ രഹന ഫാത്തിമയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാകുകയാണ്.ശബരിമല വിഷയത്തിനു പിന്നാലെയുണ്ടായ രാഷ്ട്രീയ താൽപര്യങ്ങളാണ് രഹ്നയെ വേട്ടയാടുന്നതിനു പിന്നിൽ എന്ന വാദമാണ് ഒരു ഭാഗത്തെങ്കിൽ കുഞ്ഞുങ്ങളുടെ വളർച്ചാ ഘട്ടത്തിൽ ഇത്തരം നടപടികൾ അവരെ സമ്മർദത്തിലാക്കുമെന്ന നിലപാടാണ് ഒരു പക്ഷം ഉയർത്തുന്നത്.ഇപ്പോളിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയായ അഞ്ചു പാർവതി പ്രബീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.

നവോത്ഥാനത്തിന്റെ പേരിൽ ഒരു വിശ്വാസസമൂഹത്തെയാകമാനം നോവിച്ച് മല കയറാൻ ഇറങ്ങിയവൾക്ക് പട്ടും വളയും പ്രൊട്ടക്ഷനും കൊടുത്ത അതേ കാക്കിധാരികൾ ഇന്ന് പോക്സോ വകുപ്പ് ചുമത്തി അതേ ഒരുവളെ അറസ്റ്റ് ചെയ്യാൻ ഇറങ്ങിതിരിച്ചിരിക്കുന്ന കാഴ്ച കാലം കാത്തു വച്ച മനോഹരമായ മറുപടിയാണ്. അന്ന് ‘മല’യെന്ന വാക്കിനെ വ്യാഖ്യാനിച്ച് അവൾക്കായി ന്യായീകരണം നടത്തിയവർ ഇന്ന് ‘മു-ല’യെന്ന വാക്കിൽ തൂങ്ങികിടന്ന് നിലവിളിക്കുന്നു.വ്യക്തിസ്വാതന്ത്ര്യം,നവോത്ഥാനം,പുരോഗമനവാദം ,ആവിഷ്കാരസ്വാതന്ത്ര്യം- ഈ നാ ലു വാക്കിനും രഹ്നാ ഫാത്തിമയെന്ന സ്വയംപ്രഖ്യാപിത ആക്റ്റിവിസ്റ്റ് കം ഫെമിനിസ്റ്റ് ഒരൊറ്റ മറുപടിയേ ഉള്ളൂ. അതാണ് തുണിയുരിയൽ. ബോഡി ആർട്ടെന്ന പേരിൽ, ശരീരത്തിന്റെ രാഷ്ട്രീയമെന്ന പേരിൽ, സ്വന്തം ശരീരത്തെ പ്രദർശനവസ്തുവാക്കി കുപ്രസിദ്ധി നേടുന്ന അവരുടെ രീതിക്ക് ആവോളം കൈയ്യടി നല്കി പ്രോത്സാഹിപ്പിച്ചിട്ടുണ്ട് ദ സോ കോൾഡ് പുരോഗമനവാദികൾ.എക്സിബിഷനിസമെന്ന മാനസികവൈകൃതത്തിനു, കച്ചവടത്തിനു കൂട്ടുനിന്നു പ്രോത്സാഹിപ്പിച്ചവരുടെ ലക്ഷ്യം ഒന്നുമാത്രം-ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാനെന്തു രസം! പക്ഷേ ഒളിഞ്ഞുനോക്കുന്ന ലൈം-ഗികദാരിദ്ര്യത്തിനു നല്കുന്ന ഉത്തരമെന്ന പേരിൽ സ്വന്തം മകനെ കൊണ്ട് ന-ഗ്നശരീരത്തിൽ ആർട്ട് ക്ലാസ്സ് നല്കിയ ബൗദ്ധികനിലവാരത്തെ എത്ര അലക്കിവെളുപ്പിക്കാൻ ശ്രമിച്ചാലും പോക്സോ കേസ് ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങിയാടുന്നുണ്ടാവും ന്യായീകരണസിങ്കങ്ങളെ. ആ കൊടുത്തത് ചൈൽഡ് എജ്യൂക്കേഷനല്ല;മറിച്ച് ചൈൽഡ് എബ്യൂസ് ആണെന്ന് സമ്മതിക്കാതെ തരമില്ല തന്നെ.

ലൈം-ഗികവിദ്യാഭ്യാസമെന്ന പേരിൽ, തുണിയഴിച്ചു കളഞ്ഞിട്ട്, ശരീരത്തിനുമുണ്ടൊരു രാഷ്ട്രീയമെന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഈ രീതിയിൽ ശരീരം പ്രദർശിപ്പിച്ചു തുടങ്ങിയാല്‍ പിന്നെ ധാര്‍മ്മികതയ്‌ക്ക്‌ എന്ത്‌ പ്രസക്തിയാണുള്ളത്? എങ്കിൽ പിന്നെ ഓരോരുത്തർക്കും കിടപ്പറയിൽ ചിലവഴിക്കുന്ന സ്വകാര്യനിമിഷങ്ങളെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ പാവനമായ ദാമ്പത്യത്തിന്റെ രഹസ്യമെന്ന അടിക്കുറിപ്പിട്ട് പരസ്യപ്പെടുത്താമല്ലോ? വീട്ടിൽ നിന്നും തുടങ്ങട്ടെ ലൈം-ഗിക വിദ്യാഭ്യാസത്തിന്റെ ആദ്യപാഠമെന്ന രീതിയിൽ അച്ഛനമ്മമാർക്ക് തന്നെ മക്കൾക്കു മുന്നിൽ കിടപ്പറയിലെ സ്വകാര്യത പ്രദർശിപ്പിക്കാമല്ലോ? ഇനി ഈ ആഭാസത്തെ മാറു മറയ്ക്കലും മുലയൂട്ടലുമായി ബന്‌ധപ്പെടുത്തി രഹ്നയുടെ പാവാട അലക്കുന്നവരോട് ഒരു വാക്ക്. മുലയോ മുലയൂട്ടലോ അ-ശ്ലീലമല്ല. അശ്ലീലമാകുന്നത് പരസ്യപ്രഖ്യാനവുമായി എന്റെ വത്തക്ക കണ്ടോ,എന്റെ പപ്പായ കണ്ടോയെന്നും പറഞ്ഞ് നാട്ടുകാരെ തുറന്നുകാട്ടുമ്പോഴാണ്. വെറുതെ നടന്നുപോകുന്ന ഒരുവളുടെ മുന്നിൽ ഇന്നാ കണ്ടോയെന്നു പറഞ്ഞ് ഉദ്ധരിച്ച ലിം-ഗത്തെ എടുത്തുകാണിക്കുന്ന അതേ എക്സിബിഷനിസം തന്നെയാണ് ഞാൻ മുലയൂട്ടുന്നത് നിങ്ങളൊക്കെ കണ്ടോയെന്ന് നാട്ടുകാരെ കാട്ടി ഒരു സ്ത്രീ മുലയൂട്ടുന്നതും.

അനിവാര്യമാകുന്ന അവസരങ്ങളിൽ ടെയിനിലോ ബസിലോ പൊതുവിടങ്ങളിലോ ഇരുന്ന് പിഞ്ചുകുഞ്ഞിന് മുല കൊടുക്കുന്നത് ഇതുമായി ചേർത്തുവായിക്കരുത്. അങ്ങനെ നല്കുന്നത് മാതൃത്വം. ഇനി എന്റെ മുലയൂട്ടൽ എന്റെ അവകാശമെന്ന സ്ഥാപിക്കലിനായി അവയെ തുറന്നുകാട്ടുന്നത് സ്ത്രീ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാമെങ്കിൽ എന്റെ സ്ഖലനം എന്റെ അവകാശമെന്നത് പുരുഷസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെട്ട് ആർക്കും പരസ്യമായി അത് ചെയ്യാമല്ലോ? എഴുപത്തഞ്ചുവർഷം മുമ്പ് മുല കാണിച്ചു നടന്ന ഒരു പൊതുസമൂഹം ഇവിടുണ്ടായിരുന്നത് മറന്നിട്ടാണോ മു-ലയ്ക്കെതിരെ പടവാളെടുക്കുന്നത് എന്ന ചോദ്യത്തിനു അത് മാറ്റാൻ വേണ്ടി നടത്തിയ സമരമല്ലേ മാറു മറയ്ക്കൽ സമരം. മുലകൾ കാണിച്ചു നടക്കാൻ വയ്യാത്തതു കൊണ്ടാണ് മാറു മറയ്ക്കൽ സമരം നടത്തി അതിനുള്ള അവകാശം സ്ത്രീകൾ നേടി എടുത്തത്.

സമൂഹത്തിന്റെ സുഗമമായ ഒഴുക്കിനുവേണ്ടി കാലങ്ങളായി നമ്മൾ പാലിച്ചുപ്പോകുന്ന ചില അരുതുകളും വിലക്കുകളുമുണ്ട്. സമൂഹം നിലനിര്‍ത്തിപ്പോരുന്ന ഇത്തരം സദാചാര വിലക്കുകളാണ്‌ സമാധാനത്തിന്‌ കാവലായി മാറുന്നത്‌. എന്തിന്റെ പേരിലായാലും കാണിക്കരുതാത്തത്‌ കാണിക്കാതിരിക്കുകയും പറയാന്‍ പാടില്ലാത്തത്‌ പറയാതിരിക്കുകയും ചെയ്യുന്നതാണ്‌ സമൂഹത്തിന്റെ സമാധാന നടപ്പിന്‌ നല്ലത്‌. അത്തരം വിലക്കുകൾ നമ്മൾ പാലിച്ചുപ്പോകുന്നതുക്കൊണ്ടാണ് മനുഷ്യൻ മൃഗങ്ങളിൽ നിന്നും വിഭിന്നനാകുന്നതും അവനെ സാമൂഹ്യജീവിയായി വിലയിരുത്തുന്നതും. സമൂഹത്തിന്‌ ഹിതമല്ലാത്തത്‌ ചെയ്യുന്നതല്ല നവോത്ഥാനം. എന്തെല്ലാം പരസ്യമാക്കാം, എന്തെല്ലാം രഹസ്യമാക്കണമെന്നും പരസ്യമായി ചെയ്യരുതെന്നും സമൂഹം ചില നിര്‍ദ്ദേശങ്ങളും വിലക്കുകളും കല്‍പ്പിച്ചിട്ടുണ്ട്‌. ഇതൊന്നും നിയമസംഹിതയിലുൾപ്പെട്ടതല്ല.സമൂഹത്തിന്റെ നേരായവഴിക്കുള്ള സഞ്ചാരത്തിന്‌ ആവശ്യമായതിനാല്‍ സമൂഹം തന്നെ സ്വയം പാലിച്ചു പോരുന്ന കാര്യങ്ങളാണ്‌ ഇവ.

ബോഡി ആർട്ടിന്റെ പേരിൽ സ്വന്തം ശരീരം ക്യാൻവാസാക്കി മക്കളെ കൊണ്ട് പെയിന്റടിപ്പിക്കുന്ന അമ്മ സമൂഹത്തിനു നല്കുന്ന സന്ദേശം എന്താണ്? ആ കുഞ്ഞുങ്ങൾ അതിലൂടെ എന്ത് പാoമാണ് പഠിച്ചത്? മക്കൾക്കു ശരീരത്തിന്റെ ഫിലോസഫി പഠിപ്പിച്ചു കൊടുക്കാനുള്ള ഒരമ്മയുടെ ധീരമായ ശ്രമമായിരുന്നു അതെങ്കിൽ അതൊരു പരസ്യപ്പെടുത്തൽ ആവില്ലായിരുന്നു. മാതൃത്വം എന്നു പറയുന്നത്‌ കേവലം ഫോട്ടോയ്ക്കു മുന്നിൽ പോസ് ചെയ്തതുക്കൊണ്ടുമാത്രം രൂപപ്പെടുന്ന ഒന്നല്ല. പ്രസവശേഷം കുട്ടിയുടെ വളര്‍ച്ചാക്കാലം മുതൽ ‌ കുട്ടിയും അമ്മയും തമ്മിലുണ്ടാകുന്ന ആത്മബന്ധത്തില്‍ നിന്നു രൂപപ്പെടുന്നതാണ്‌ അത്. ആ ആത്മബന്ധമുണ്ടെങ്കിൽ രഹ്നയെന്ന അമ്മയെ കുട്ടികൾക്ക് ഇതിനോടകം മനസ്സിലായിട്ടുണ്ടാവണം.അതിനു വേണ്ടി അവർക്കു മുന്നിൽ ശരീരം പ്രദർരിപ്പിച്ച് പരസ്യപ്പെടുത്തേണ്ടി വരില്ല. ശരീരത്തിന്റെ രാഷ്ട്രീയമെന്ന പേരിൽ ക്യാമറകള്‍ക്കു മുന്നിലേക്ക്‌ കുഞ്ഞിനെ പ്രസവിച്ചിടുന്നതോ ഗർഭകാലത്തെ ഫീൽ തുണിയുടുക്കാതെ നിന്നുക്കൊണ്ട് ലോകത്തിനു മുന്നിൽ പരസ്യപ്പെടുത്തുന്നതോ അവരെ കൊണ്ട് ന-ഗ്നശരീരത്തിൽ ചിത്രം വരയ്ക്കുന്നതോ അല്ല മാതൃത്വം. ഇവിടെ പാവനമായ മാതൃത്വത്തെ വില്‌പനചരക്കാക്കുകയാണ് ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങളുടെ സ്വകാര്യതയാണ് അമ്മയെങ്കിൽ പോലും രഹ്ന ഇല്ലാതെയാക്കിയത്.

ഈ ന്യൂഡ് ആർട്ട് മാതൃത്വത്തിന്റെ വാഴ്ത്തുപ്പാട്ടല്ല! ശരീരത്തിന്റെ രാഷ്ട്രീയവുമല്ല. മറിച്ച് അതിനെ മറയാക്കി നിങ്ങളിലെ കച്ചവടക്കാരി ലക്ഷ്യമിടുന്ന ഉയർച്ചയിലേയ്ക്കുള്ള ഗ്രാഫ്ചാർട്ടാണ്! മകന്റെ സമ്മതത്തോടെ ചെയ്തകാര്യമെന്നു നിങ്ങൾക്കു വാദിക്കാമെങ്കിലും കൺസെന്റ് എന്നത് ഒരു പതിമൂന്നുകാരനെ സംബന്ധിച്ചിടത്തോളം അറിയാത്ത ഒന്നാണ്. അത് നിങ്ങളുടെ മകനാണെങ്കിൽ കൂടി, നിങ്ങളെ പോലെ തന്നെ സമൂഹത്തിനും ആ കുട്ടിയില്‍ അവകാശവും ഉത്തരവാദിത്വവും ഉണ്ട്. കാരണം ആ കുഞ്ഞും പൊതുസമൂഹത്തിന്റെ ഭാഗമാണ്. മല കയറ്റം കഠിനമെന്റയ്യപ്പായെന്നല്ലാ മല കയറാനിറങ്ങിയത് കഠിനമായിരുന്നുവെന്ന് കാലം ഇങ്ങനെ അടയാളപ്പെടുത്തികൊണ്ടേയിരിക്കും!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends