അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു

മോളിവുഡ് താരങ്ങളുടെ അള്‍ട്ടിമേറ്റ് സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റായി ഇപ്പോള്‍ മഹീന്ദ്ര ഥാര്‍ മാറിയിരിക്കുകയാണ്. ഇപ്പോള്‍ മഹീന്ദ്രയുടെ ഥാര്‍ അനുശ്രീ സ്വന്തമാക്കിയിരിക്കുകയാണ്. കുറച്ചുനാള്‍ മുമ്പ് ഭാര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമായി കുഞ്ചാക്കോ ബോബന്‍ ഥാര്‍ റോക്‌സ് വാങ്ങിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സിട്രിന്‍ യെല്ലോ മഹീന്ദ്ര ഥാര്‍ റോക്‌സാണ് ഇതെന്ന് മഹീന്ദ്ര വിതരണക്കാര്‍ പറയുന്നു. ഥാര്‍ റോക്‌സിന്റെ സ്‌പെഷ്യല്‍ എഡിഷനായി എത്തിയ സ്റ്റാര്‍ എഡിഷന്‍ മോഡലാണ് പ്രിയയ്ക്ക് സമ്മാനമായി നല്‍കിയത്. 16.85 ലക്ഷം രൂപ മുതല്‍ 18.45 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.
ഥാര്‍ റോക്‌സിന്റെ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന്റെ ഉയര്‍ന്ന മോഡലിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള സ്റ്റാര്‍ എഡിഷനില്‍ കോസ്‌മെറ്റിക് മാറ്റങ്ങള്‍ക്കാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്. പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഡീസല്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക്മാനുവല്‍ ട്രാന്‍സ്മിഷനുകളും നല്‍കിയാണ് ഥാര്‍ റോക്‌സിന്റെ ഈ പ്രത്യേക പതിപ്പ് എത്തിയിട്ടുള്ളത്. സിട്രൈന്‍ യെല്ലോ കൂടാതെ സ്‌റ്റെല്‍ത്ത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, ടാംഗോ റെഡ് എന്നീ നിറങ്ങളിലും സ്റ്റാര്‍ എഡിഷന്‍ ലഭിക്കും. പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലും 19 ഇഞ്ച് അലോയി വീലും ഈ മോഡലിന്റെ സവിശേഷതയാണ്.റിയര്‍ വീല്‍ െ്രെഡവ് ഓപ്ഷനില്‍ മാത്രമാണ് ഈ പ്രത്യേക പതിപ്പ് എത്തുന്നത്. പെട്രോള്‍ എന്‍ജിനില്‍ ഓട്ടോമാറ്റിക്കും ഡീസലിനൊപ്പം രണ്ട് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.
അനുശ്രീ ഥാറിന്റെ നാലു വീല്‍ ഡ്രൈവ് മോഡലാണ് സ്വന്തമാക്കിയത്. ഓഫ് റോഡ് ഡ്രൈവുകള്‍ ഇഷ്ടപ്പെടുന്ന അനുശ്രീ കറുപ്പ് നിറത്തിലുള്ള എല്‍എക്‌സ്ടി ഡി ഓട്ടമാറ്റിക്ക് 4X4 മോഡലാണ് ഗാരിജിലെത്തിച്ചത്. 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഈ കരുത്തന്‍ എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇത് 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍. !!ഏകദേശം 17.60 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.
https://www.facebook.com/Malayalivartha


























