ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമി കേസില്‍ മൊഴി രേഖപെടുത്താന്‍ നടി ഷംന കാസിം കൊച്ചിയിലെത്തി

ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പരാതിക്കാരിയായ നടി ഷംന കാസിം മൊഴി രേഖപെടുത്താന്‍ കൊച്ചിയിലെത്തി. ഇന്ന് ഉച്ചയക്കു രണ്ടരയോടെയാണ് ഹൈദരാബാദില്‍ നിന്നും വിമാന മാര്‍ഗം നെടുമ്ബാശേരിയില്‍ എത്തിയത്.തുടര്‍ന്ന് കാറു മാര്‍ഗം ഷംന കാസിം എറണാകുളം മരടിലെ വീട്ടില്‍ എത്തി. ഇതര സംസ്ഥാനത്ത് നിന്നും എത്തിയതിനാല്‍ വീട്ടില്‍ ക്വാറന്റൈനിലയിരിക്കും. ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ ഓണ്‍ ലൈന്‍ വഴിയായിരിക്കും പരാതിക്കാരിയായ ഷംനയുടെ മൊഴി അന്വേഷണ സംഘം രേഖപെടുത്തുകയെന്നാണ് വിവരം.ഷംനയുടെ മാതാപിതാക്കളില്‍ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴി രേഖപെടുത്തിയിരുന്നു. ഇവരെക്കൂടാതെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയില്‍ നിന്നും പോലിസ് ഇന്ന് മൊഴി രേഖപെടുത്തി.പ്രതികളുടെ മൊബൈല്‍ ഫോണില്‍ ധര്‍മജന്‍ അടക്കമുള്ളവരുടെ നമ്ബര്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ധര്‍മജന്റെ മൊഴി രേഖപെടുത്തിയത്.വരും ദിവസങ്ങളില്‍ കുടുതല്‍ സിനിമാ താരങ്ങളുടെ മൊഴിയെടുക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha