Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു; സൂര്യക്ക് കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ട്; സൂപ്പർ താരങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ പരാതിയുമായി ആരാധകർ; പിന്നാലെ വന്നത് മുട്ടൻ പണി

10 AUGUST 2020 12:17 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാ താരങ്ങളായ വിജയ്ക്കും സൂര്യയ്‌ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടിയും ബിഗ് ബോസ് താരവുമായ മീര മിഥുനെതിരെ ചെന്നൈ പൊലീസ് കേസ് എടുത്തു. അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്ന വിജയ് ആരാധകരുടെ പരാതിയിലാണ് നടപടി.

വിജയ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും സൂര്യക്ക് കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നുമായിരുന്നു മീര മിഥുന്‍റെ ആരോപണം. ഗൗതം മേനോന്‍ ചിത്രം യെന്നെ അറിന്താല്‍, താനാ സേർന്ത കൂട്ടം ഉള്‍പ്പടെയുള്ള ചിത്രങ്ങളിലും തമിഴ് ബിഗ് ബോസ്സിലൂടെയും ശ്രദ്ധേയയാണ് മീര മിഥുൻ.

തമിഴ് സിനിമാ മേഖലയില്‍ സൂപ്പര്‍ താരങ്ങളുടെ സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നുവെന്നുമാണ് മീര ആരോപിക്കുന്നത്. അതേസമയം വിജയ് ചിത്രത്തിലുള്‍പ്പടെ ഓഡീഷന് നടത്തി ഷോര്‍ട്ടലിസ്റ്റ് ചെയ്യപ്പെട്ടങ്കിലും അടുപ്പക്കാര്‍ക്ക് അവസരം നല്‍കാന്‍ വിജയ് ഇടപെട്ട് പേര് വെട്ടിച്ചെന്നും പേട്ട സിനിമയില്‍ അവസാനനിമിഷം തന്‍റെ റോള്‍ രജനീകാന്ത് ഇടപെട്ട് തൃഷക്ക് നല്‍കിയെന്നും മീര ആരോപിക്കുന്നു.

അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ നടൻ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി തമിഴിലെ നിരവധി താരങ്ങള്‍ക്ക് ബന്ധമുണ്ടെന്നുമാണ് മീരയുടെ ഒടുവിലത്തെ ആരോപണം.

മീരക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ആരാധകരെ ഉപയോഗിച്ച് വിജയ് തന്നെ മോശമായി ചിത്രീകരിക്കുന്നവെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മീര പറയുന്നു. ഈ സാഹചര്യത്തിലാണ് മീര മിഥുനെതിരെ വിജയ് ആരാധകര്‍ പൊലീസില്‍ പരാതി നല്‍കിയത്. ചെന്നൈ, മധുര, കാഞ്ചീപുരം, കന്യാകുമാരി തുടങ്ങി തമിഴ്നാട്ടിലെ വിവിധ ജില്ലകളിലാണ് മീര മിഥുനെതിരെ വിജയ് ആരാധകർ പൊലീസിന് പരാതി നൽകിയിരിക്കുന്നത്.

ശ്രദ്ധപിടിച്ചുപറ്റാന്‍ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മീര സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വീഡിയോകള്‍ സഹിതമാണ് പരാതി നല്‍കിയത്. സംഭവത്തിൽ താരസംഘടനയായ നടികര്‍ സംഘം ഇടപെടണമെന്നും വിജയ് ആരാധകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സത്യം തുറന്ന് പറയുന്നവരെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മീര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (32 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends