ഒന്‍പതാം ക്ലാസുകാരന് സ്കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്അബദ്ധത്തില് വെടിപൊട്ടിയതെന്ന് മൊഴി

തൃത്താല പരുതൂര്‍ സ്കൂളിലെ വെടിവയ്പില്‍ ഒന്‍പതാം ക്ലാസുകാരന് അനുകരിച്ചത് തമിഴ്സിനിമ രംഗമെന്ന് സഹപാഠികളുടെ മൊഴിയില്‍ നിന്ന് വ്യക്തമായെന്ന് പൊലീസ്. 2023ല്‍ ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലിയോ. ചിത്രത്തിലെ ഫയറിംഗ് രംഗം അനുകരിച്ചപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. റീല്‍സും സിനിമയും കണ്ട് കൂട്ടുകാരുടെ മുന്പില് ആളാകാനായിരുന്നു ശ്രമം. ആദ്യ വെടി ഭിത്തിയില്‍ ആണ് പതിച്ചത്. പത്ത് മിനിട്ടിന് ശേഷം വീണ്ടും ബാഗില്‍ നിന്ന് തോക്കെടുത്ത് സിനിമ സ്റ്റൈലില്‍ ഉപയോഗിച്ചു. ഒന്നര അടി മാത്രം അകലെ നിന്ന സഹപാഠിയുടെ കൈക്ക് മുകളിലാണ് വെടിയുണ്ട പതിച്ചത്. ബോധപൂര്‍വമല്ല കുട്ടി വെടിവച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. വെടിയേറ്റ സഹപാഠിയും സാക്ഷികളായ വിദ്യാര്‍ത്ഥികളും ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്കി.
അതിനിടെ വെടിവച്ച വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. അടുത്ത മാസം അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. അതേസമയം അമ്മയ്ക്കെതിരെ കേസെടുത്തെങ്കിലും ധൃതിയില്‍ അറസ്റ്റ് വേണ്ടെന്നാണ് പൊലീസ് തീരുമാനം. അമ്മയുടെ അലമാരയില്‍ നിന്നാണ് തോക്ക് കിട്ടിയതെന്ന വിദ്യാര്‍ത്ഥിയുടെ മൊഴിയനുസരിച്ചാണ് ആംസ് ആക്ട് പ്രകാരം കേസെടുത്തത്. കുട്ടിയുടെ മുത്തച്ഛന് ഉപയോഗിച്ചിരുന്നതാണ് തോക്ക്. മുത്തച്ഛന് വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചു. തോക്ക് എവിടെ നിന്ന് വാങ്ങിച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസ് തീരുമാനം .
https://www.facebook.com/Malayalivartha

























