Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിറത്തിന്റെ സെറ്റിൽ ശാലിനി ജോയിൻ ചെയ്യുമ്പോൾ അജിത്തുമായി കട്ട പ്രണയത്തിലായിരുന്നു... . ശാലിനി ഈ കാര്യം പറഞ്ഞിരുന്നത് കുഞ്ചാക്കോ ബോബനോട്! വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പലപ്പോഴും അജിത്തുമായി ശാലിനി ലൊക്കേഷൻ ബ്രേക്കുകളിൽ ചെയ്തത് മറ്റൊന്ന്.... എല്ലാത്തിനും കൂട്ട് നിന്നത് കുഞ്ചാക്കോ ബോബൻ; വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ

12 AUGUST 2020 01:11 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ മാത്രമല്ല തെന്നിന്ത്യയിലെ തന്നെ താര ജോഡികളാണ് അജിത്തും ശാലിനിയും. ഇരുവരുടെയും വിവാഹത്തോടെ അഭിനയ ജീവിതത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഇവർ ഇഷ്ട താരങ്ങളായി മാറി. മലയാളത്തിൽ ഏറ്റവും കൂടുതൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ പ്രണയ ചിത്രമാണ് അനിയത്തിപ്രാവ്. 1997 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രം പുതിയ രണ്ട് താരങ്ങളെ കൂടി മലയാള സിനിമയ്ക്ക് സമ്മാനിക്കുകയായിരുന്നു.

കുഞ്ചാക്കോ ബോബൻ ശാലിനി കൂട്ടുകെട്ടിൽ പിന്നീടും നിരവധി സിനിമകൾ തീയേറ്ററുകളിലെത്തി. 1999 ൽ ഇറങ്ങിയ നിറം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന പ്രാണയകഥ കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബൻ ഫാൻസ്‌ പേജ് പങ്കുവെച്ചിരുന്നു.

പോസ്റ്റിന്റെ പൂർണരൂപത്തിലൂടെ...

നായികാകഥാപാത്രമായ സോനയെ ഒരു പുതുമുഖത്തെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. സ്ക്രീൻ ടെസ്റ്റ് നടത്തി അതിനായി ഒരു പുതുമുഖത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു അസിൻ തോട്ടുങ്കൽ അസിന്റെ ഫോട്ടോസ് കണ്ട കുഞ്ചാക്കോ, ‘ഈ കുട്ടി ഒരു നായികയായി വരേണ്ട സമയം ഇപ്പോൾ ആയിട്ടില്ലെ’ന്ന് പറഞ്ഞ് മാറ്റിവച്ചു. അക്കാലത്തെ തന്റെ ഭാഗ്യനായിക ആയിരുന്ന ശാലിനിയോടൊപ്പമുള്ള ‘പ്രേം പൂജാരി’ ബോക്‌സ് ഓഫീസിൽ പരാജപെട്ടതിനാൽ ശാലിനിയെ കൊണ്ട് തന്നെ നായികാകഥാപാത്രം ചെയ്യിച്ചാലോ എന്ന് ചാക്കോച്ചൻ ആണ് കമലിനോട് ചോദിച്ചത്.

ഒരു തമിഴ് ചിത്രത്തിന്റെ സെറ്റിൽ ഇരുന്നാണ് ശാലിനി കമലിന്റെ സ്ക്രിപ്റ്റ് കേട്ടത്. ശാലിനിക്ക് മണി രത്‌നം ചിത്രമായ ‘അലൈപായുതേ’യുടെ ഓഫർ വന്നു നിൽകുന്ന സമയം ആയിരുന്നു അത്. കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ്സ് മനസ്സിലാക്കിയ ശാലിനി പിന്നീട് മണി രത്‌നത്തിന്റെ ചിത്രത്തിന്റെ ഷൂട്ട് നീളുമെന്ന് അറിഞ്ഞ് കമൽ ചിത്രത്തിന് ഡേറ്റുകൾ നൽകി. വർഷയായി ജോമോളെയും കമൽ തെരഞ്ഞെടുത്തു. അത് വരെ പ്രേക്ഷകർ കണ്ട കുഞ്ചാക്കോ ബോബനും ശാലിനിയും ജോമോളും ആകരുത് ഈ ചിത്രത്തിൽ എന്ന നിർബന്ധം കമലിന് ഉണ്ടായിരുന്നു.

അനിയത്തിപ്രാവിലും എന്ന് സ്വന്തം ജാനകിക്കുട്ടിയിലും കാണാത്ത സ്മാർട്ട് ആയ അപ്പിയറൻസുകളിൽ ആണ് ശാലിനിയും ജോമോളും ഈ ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ ക്യാമ്പസ് രംഗങ്ങൾ ഒരു മാസത്തോളം എടുത്താണ് ഷൂട്ട് ചെയ്തത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ആയിരുന്നു അത് ചിത്രീകരിച്ചത്.

സിനിമയിൽ വർണങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്ന കമലിന്റെ ചിത്രത്തിന് നിറം എന്ന പേര് സജ്ജസ്റ്റ് ചെയ്തത് ശത്രുഘ്‌നൻ ആയിരുന്നു. നിറത്തിന്റെ സെറ്റിൽ ശാലിനി ജോയിൻ ചെയ്യുമ്പോൾ തമിഴ് സൂപ്പർഹീറോ അജിത് കുമാറുമായി അവർ പ്രണയത്തിലായിരുന്നു . ശാലിനി ഈ കാര്യം പറഞ്ഞിരുന്നത് കുഞ്ചാക്കോ ബോബനോട് മാത്രമായിരുന്നു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പലപ്പോഴും അജിത്തുമായി ശാലിനി ലൊക്കേഷൻ ബ്രേക്കുകളിൽ ഫോണിൽ സംസാരിച്ചിരുന്നു. ശാലിനിയുടെ ആത്മാർത്ഥ പ്രണയത്തിന് അന്ന് ലൊക്കേഷനിൽ സഹായിച്ച ഏക വ്യക്തി ചാക്കോച്ചൻ ആയിരുന്നു .

കഥാപാത്രങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ട ഇരുവരും ലൊക്കേഷനിലും എബി, സോനാ എന്നാണ് പരസ്പരം വിളിച്ചിരുന്നത്. ശാലിനിയെ ലൊക്കേഷനിലേക്ക് വിളിക്കുന്നത് റിസ്കാണെന്ന് മനസിലാക്കിയ അജിത് പിന്നീട് കുഞ്ചാക്കോ ബോബന്റെ ഫോൺ നമ്പർ വാങ്ങി അതിലേക്ക് വിളിക്കുമായിരുന്നു. സെൽഫോണുകൾ കൗതുക കാഴ്ചയായിരുന്ന അക്കാലത്ത് ചാക്കോച്ചന്റെ പഴയ എറിക്‌സൺ ഫോണിലേക്ക് അധികവും വന്നിരുന്നത് തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ കോളുകൾ ആയിരുന്നു.

ചുറ്റുമുള്ളവർ ശ്രദ്ധിക്കും എന്ന് മനസിലാക്കിയ ചാക്കോച്ചൻ, അജിത്തിനെ സൂചിപ്പിക്കാൻ ഒരു കോഡ് കണ്ടെത്തി. ഷൂട്ട് ബ്രേക്ക് വരുമ്പോൾ കുഞ്ചാക്കോ ശാലിനിയെ നോക്കി പറയും: “മിസ് സോന AK -47 കോളിങ്.” പലപ്പോഴും സെറ്റിൽ ഇത് കേട്ട കമൽ കുഞ്ചാക്കോയിൽ നിന്നും സൂത്രത്തിൽ കാര്യം മനസ്സിലാക്കി വച്ചു. അടുത്ത ദിവസത്തെ ഷൂട്ട് ബ്രേക്കിൽ അജിത്തിന്റെ കോൾ കാത്തിരുന്ന ശാലിനിയെ നോക്കി കമൽ ചോദിച്ചു “ഇന്ന് AK -47ന്റെ കോൾ വരില്ലേ?” ഇത് കേട്ട് ഞെട്ടിയ ശാലിനി ചുറ്റും നോക്കിയപ്പോൾ തലയിൽ ധരിച്ച ക്യാപ് മുഖം മറച്ചുവെച്ച് ചിരിക്കുന്ന ചാക്കോച്ചനെ ആണ് കണ്ടത്. 1999 ഓണത്തിന് റിലീസ് വെച്ചിരുന്ന നിറം പലതവണ റിലീസ് മാറ്റി വച്ചപ്പോൾ ഓഡിയോ കാസ്സെറ്റ് ഉടമയായ ജോണി സാഗരിക ചിത്രത്തിന്റെ വിതരണ അവകാശം ഏറ്റെടുത്തു.

ഓണത്തിന് ശേഷം റിലീസ് ചെയ്ത നിറം, കുഞ്ചാക്കോ-ശാലിനി ജോഡിയുടെ വമ്പൻ തിരിച്ചുവരവായി മാറി . ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന് കിട്ടേണ്ട ഇനിഷ്യൽ കളക്ഷൻ ആയിരുന്നു നിറം അന്ന് നേടിയെടുത്തത്. അനിയത്തിപ്രാവ് നിർമ്മിച്ച റെക്കോർഡ് നിറം ആദ്യത്തെ 10 ദിവസം കൊണ്ട് മറികടന്നു. ക്യാമ്പ്‌സുകളിലും സ്കൂളിലും സംസാര വിഷയമായ നിറം ഒരു മെഗാ ഹിറ്റ് ചിത്രമായി മാറി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (19 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (26 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends