സിനിമ താരം നിക്കി ഗല്‍റാണിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തെന്നിന്ത്യൻ സിനിമ താരം നിക്കി ഗല്‍റാണിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. നിക്കി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവെച്ചത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ നല്ല ആശ്വാസമുണ്ടെന്നും നടി കുറിച്ചു.
‘കഴിഞ്ഞ ആഴ്ച്ച എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ എന്നി ചെറിയ രോഗലക്ഷണങ്ങളായിരുന്നു. ഇപ്പോൾ രോഗം ഭേദപ്പെട്ടു വരുന്നു. എന്നെ പരിചരിച്ച ഡോക്ടർക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നു.’
ആരോഗ്യപ്രവർത്തകർ നൽകിയിരുന്ന ക്വാറന്റൈൻ നിർദേശങ്ങൾ താൻ കൃത്യമായി പാലിച്ചിരുന്നുവെന്നും നടി പറയുന്നു. ഏവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ വൃത്തിയാക്കി വെയ്ക്കുകയും ചെയ്യണം വീടുകളിൽ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹനന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകൾ അനുസരിച്ചേ മതിയാകൂ എന്നും നടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha