Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

റോവിനുമായി ബ്രേക്ക് അപ് ആയോ? സംശയവുമായി ആരാധകർ, ലച്ചു ആ വീഡിയോ ഡിലീറ്റ് ചെയ്തതിനു പിന്നിൽ!

15 AUGUST 2020 04:36 PM IST
മലയാളി വാര്‍ത്ത

അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ ആയിരം എപ്പിസോഡുകൾക്ക് ശേഷം ലച്ചു പരമ്പരയിൽ നിന്ന് പിന്മാറിയത് പ്രേക്ഷകരിൽ കനത്ത നിരാശ ഉളവാക്കിയിരുന്നു. ആയതിനാൽ തന്നെ ലച്ചുവിനെ അവതരിപ്പിച്ച ജൂഹിയുടെ പിന്മാറ്റം പ്രേക്ഷകരെ സംബന്ധിടത്തോളം ഒരിക്കലും താങ്ങനായിരുന്നില്ല

അതോടൊപ്പം തന്നെ പരമ്പരയിൽ ലച്ചുവിൻ്റെ വിവാഹം മലയാള സീരിയൽ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള തയാറെടുപ്പോടെയാണ് ടീം ഷൂട്ട് ചെയ്തത്. റിയൽ ലൈഫിനെ വെല്ലുന്ന റീൽ ലൈഫാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവൻ്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവ‍ര്‍ത്തകര്‍ ചിലവാക്കിയത്. എന്നാൽ വിവാഹത്തിന് ശേഷമാണു ലച്ചുവായി എത്തിയ ജൂഹി പിന്മാറുന്നത്. പിന്മാറ്റത്തിന് ശേഷമാണ് കൂടുതൽ വെളിപ്പെടുത്തലുകൾ താരം പ്രേക്ഷകരോട് പങ്കുവച്ചതും.

അങ്ങനെ ആർഭാടപൂർവ്വമായ വിവാഹം, ഹണിമൂണിനായി ദമ്പതികളുടെ ഡൽഹി യാത്ര, തുടങ്ങിയ നിരവധി രംഗങ്ങൾ ആയിരുന്നു ലച്ചുവിന്റെ പിന്മാറ്റത്തിന് മുൻപ് വരെ സീരിയലിൽ നിറഞ്ഞു നിന്നത്. ഇതിനെപ്രതി നിരവധി ചർച്ചകളും പ്രേക്ഷകർ സോഷ്യൽ മീഡിയ വഴി നടത്തി. സാധാരണ ഒരു സീരിയലിൽ നിന്നും താരങ്ങൾ പിന്മാറുമ്പോൾ ഉണ്ടാകുന്ന പതിവ് ശൈലി തന്നെയല്ലേ ഈ പരമ്പരയിലും നടന്നത് എന്ന പ്രേക്ഷകരുടെ സംശയവും വർധിച്ചിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിൽ സജീവമായിരുന്ന നടിയുടെ നിശബ്ദതയും പ്രേക്ഷകരുടെ സംശയത്തിന് ആക്കം കൂട്ടി.

അതേസമയമ് പ്രേക്ഷകർ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ്, ഒരു ദിവസം സ്വന്തം യൂ ട്യൂബ് ചാനലിലൂടെ താൻ ഉപ്പും മുളകും പരമ്പരയിൽ ഇനി പ്രത്യക്ഷപെടില്ല എന്ന വെളിപ്പെടുത്തൽ നടത്തികൊണ്ട് ജൂഹി രംഗത്ത് വന്നത്. പഠനത്തിനുവേണ്ടി പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്നും ജൂഹി വെളിപ്പെടുത്തിയിരുന്നു. മാത്രവുമല്ല ഇനി കുറച്ചു യാത്രകൾ കോർത്തിണക്കി കൊണ്ട് ഒരു യൂ ട്യൂബ് ചാനൽ തുടങ്ങുകയാണ് എന്നും ജൂഹി പറഞ്ഞിരുന്നു. പെർഫെക്ട് സ്‌ട്രേഞ്ചേഴ്‌സ് എന്ന് പേരിട്ടുകൊണ്ട് ആരംഭിച്ച യൂ ട്യൂബ് ചാനൽ ലക്ഷകണക്കിന് ആരാധകർ ഏറ്റെടുത്തു.

എന്നാൽ നിരവധി വ്യൂവേഴ്‌സിനെ സമ്മാനിച്ച ആ വീഡിയോ ഇപ്പോൾ ജൂഹിയുടെ യൂ ട്യൂബ് ചാനലിൽ നിന്നും ഡിലീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരാധകർ പുതിയ സംശയവുമായി രംഗത്ത് വന്നിരിക്കുകയാണ്. റോവിനുമായി ബ്രേക്ക് അപ് ആയോ എന്ന സംശയമാണ് ആരാധകർ ഇപ്പോൾ ഉയർത്തുന്നത്. മാത്രവുമല്ല ഇൻസ്റ്റയിൽ ജൂഹിയുടെ പ്രൊഫൈലിൽ റോവിന് ഒപ്പമുള്ള ചിത്രങ്ങൾ കാണാത്തതും ആരാധകരിൽ സംശയം ഉയർത്തിയിരിക്കുകയാണ്. റോവിനൊപ്പമുള്ള ഓർമ്മകൾ ഡിലീറ്റ് വേണ്ട എന്ന നിലപാടിൽ ആണോ ലച്ചു എന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ അപ്രതീക്ഷിത മരണം  (13 minutes ago)

ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്...  (31 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ  (46 minutes ago)

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍  (8 hours ago)

സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ 15 ദിവസത്തേക്ക് നീട്ടി  (8 hours ago)

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ ആരംഭിക്കുന്നു  (8 hours ago)

റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍: നാട്ടുകാരുടെ സംശയം ശരിവച്ച് പൊലീസ്  (8 hours ago)

താത്കാലിക ജീവനക്കാരി വ്യാജ ഒപ്പിട്ട് സ്‌കൂളിന്റെ പി.ടി.എ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍  (8 hours ago)

തന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കുഞ്ഞാറ്റ  (8 hours ago)

ചാറ്റ് വലിച്ച് പുറത്തിട്ട ഫെനിയെ തൂക്കി.. വീട് വളഞ്ഞ് അറസ്റ്റ് വീണ്ടും കത്തിച്ച് ഫെനി കോടതിയിൽ കാണാം വാ...!കൊള്ളേണ്ടിടത്ത് കൊണ്ടു  (10 hours ago)

മോഡിഫൈ ചെയ്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ആര്: അമിതവേഗത്തില്‍ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമം  (10 hours ago)

ജനുവരി 12ന് രാവിലെ 8.15ന്‌സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി...! ഇന്നലെ പുലർച്ച് മരണം..! 30-ന് വിദേശത്ത് പോകാനിരുന്ന അമ്മ, കഴിഞ്ഞ അഴച്ച് വീട്ടിൽ വഴക്ക് ? ഗതികെട്ട് അയോ  (10 hours ago)

മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് റിമാന്‍ഡില്‍  (10 hours ago)

അതിജീവിതയുടെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ടു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്  (10 hours ago)

ഈ ഒറ്റ രാത്രി കൂടി സെല്ലിൽ രാഹുൽ കിടന്നാൽ മതി രാത്രിക്ക് രാത്രി കേസ് മാറും..! പൂങ്കുഴലിയെ ഒറ്റി കാനഡക്കാരി..?  (10 hours ago)

Malayali Vartha Recommends