ഇതിന്റെ അവസാനം പ്രകാശം വരുമെന്ന് എനിക്ക് വിശ്വാസമുണ്ട്...
ലോകം മുഴുവന്‍ കോവിഡ് പശ്ചാത്തലത്തില്‍ സങ്കടക്കടലിലായിരിക്കെ ശുഭാപ്തിവിശ്വാസിയായതിനാല് ഇതിന്റെ അവസാനം പ്രകാശം വരുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്ന്് പറഞ്ഞിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ലോക്ഡൗണ്‍ കാലം തനിക്ക് തിരിച്ചറിവ് നല്‍കിയതിനെ കുറിച്ച് യാത്രയില്‍ എടുത്ത തന്റെ ഒരു ഫോട്ടപങ്കുവച്ച് നടി കുറിച്ചിരിക്കുകയാണ്.
'ഈ വര്‍ഷം ജനുവരി ആദ്യ ആഴ്ചയില്‍ എടുത്ത ചിത്രമാണിത്. കാലിഫോര്‍ണയിലെ ബിസ്ഗര് ടണലിന് മുന്നില്‍ നിന്നുമുള്ള ചിത്രമായിരുന്നിത്. അന്ന് അറ്റം കാണാത്ത ടണലിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുമ്ബോള്‍ വരാന്‍ പോകുന്നത് അനന്തമായ ഇരുട്ട് നിറഞ്ഞതും അനിശ്ചിതമായതുമായ ഒരു കാലമാണെന്ന് അറിയുമായിരുന്നില്ല. ശുഭാപ്തിവിശ്വാസിയായതിനാല് ഇതിന്റെ അവസാനം പ്രകാശം വരുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
അന്ന് എല്ലാം പഴയ പടിയാകും. നാമെല്ലാവരും പുഞ്ചിരിക്കും, ആസ്വദിക്കും, പുറത്ത് പോയി ഡിന്നറ് കഴിക്കും, ഷോപ്പിങ്ങിന് പോകും, യാത്രകള്‍ നടത്തും, ലോകം മുഴുവന്‍ കാണും, പഴയത് പോലെ നാമെല്ലാവരും വീണ്ടും കൂടി ചേരും. വേനല്‍ക്കാലവും, ശീതകാലവും മിസ് ആയി. തനിക്ക് എല്ലാ ഋതുക്കളെയും മിസ് ചെയ്യുന്നു ' മംമ്ത കുറിച്ചു.
https://www.facebook.com/Malayalivartha