'ഈ കുഞ്ഞ് പയ്യന് എത്ര ലൈക്ക്, അധികാരികളുടെ മുന്നിൽ എത്തുന്നത് വരെ ഷെയർ ചെയ്യൂ’

സമൂഹമാധ്യമങ്ങളിൽ എപ്പോഴും തരംഗം സൃഷ്ടിച്ചു കൊണ്ടാണ് അവതാരകനും നടനുമായ രമേശ് പിഷാരടിയുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുള്ളത്. ആരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള തലക്കെട്ടുകളാണ് ഇതിനു പിന്നിൽ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചും പിഷാരടി പറഞ്ഞ തലക്കെട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
‘ഈ കുഞ്ഞ് പയ്യന് എത്ര ലൈക്ക്, അധികാരികളുടെ മുന്നിൽ എത്തുന്നത് വരെ ഷെയർ ചെയ്യൂ’– രമേശ് പിഷാരടി.
മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം ഈ തലക്കെട്ട് കൂടി ആയതോടെ പിഷാരടിയുടെ പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അതേസമയം മമ്മൂട്ടിയിടെ പുതിയ ലുക്കിനെ പ്രശംസിച്ചു കൊണ്ട് നിരവധി താരങ്ങളും രംഗത്ത് വന്നിരിക്കുകയാണ്. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കിട്ടത്.
‘ഇനീപ്പ ഞങ്ങള് നിൽക്കണോ? പോകണോ?’–ഷറഫുദ്ദീൻ.
കോവിഡിന് ശേഷം സിനിമയിൽ അവസരം തേടുന്ന ഒരു ചെറുപ്പക്കാരന്റെ സെൽഫിയാണ് സംവിധായകർ ദയവായി ശ്രദ്ധിക്കുക..
ഇനിയൊരു 30 വർഷം ഇക്ക അടക്കിവാഴും’– അനൂപ് മേനോൻ.
ഇങ്ങനെ നീളുകയാണ് പട്ടിക. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് സ്റ്റാറ്റസുകൾ എങ്ങും മമ്മൂട്ടിയുടെ ചിത്രം മാത്രം. കേവലം രണ്ടു ചിത്രം കൊണ്ട് സൈബർ ലോകത്ത് നിറയാൻ പറ്റുമോ സക്കീർബായിക്ക് എന്ന് ചോദിച്ച് മമ്മൂട്ടി ആരാധകരും കളം നിറയുകയാണ്.
ടൊവിനോ തോമസ്, ജയസൂര്യ, സണ്ണി വെയ്ൻ, രമേഷ് പിഷാരടി, ഗണപതി, റിമി ടോമി, അനു സിത്താര, രജിഷ വിജയൻ, പേർളി മാണി തുടങ്ങി ഒട്ടേറെ താരങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അഭിപ്രായങ്ങളുമായി എത്തിയിട്ടുണ്ട്.
വീട്ടിലിരുന്നുള്ള ജോലിയാണെന്നും, മറ്റ് ജോലികൾ ഒന്നും ഇല്ലാത്തത് കൊണ്ട് വർക്ക് ഔട്ടാണ് പരിപാടിയെന്നും ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിരുന്നു. മുടി അൽപ്പം വളർത്തി സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള താടിയുമാണ് മെഗാ താരത്തിന്റെ പുതിയ ഗെറ്റപ്പ്. ഇനി അത് ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കാണോ എന്ന കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha
























