ജീവിതത്തില്‍ എടുത്ത ഏറ്റവും ശക്തമായ ഒരു തീരുമാനമായിരുന്നു അതെന്ന് നിവിന്‍

വളരെ കുറഞ്ഞകാലംകൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടിയിലൂടെ സിനിമാ രംഗത്ത് എത്തിയ താരം യുവ നിരയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി പെട്ടെന്ന് തന്നെ മാറി. ഐടി മേഖലയിലെ ജോലി വിട്ടു സിനിമയിലെത്തിയ തനിക്ക് ഒരിക്കലും ഒരു നഷ്ടബോധം തോന്നിയിരുന്നില്ലെന്ന് താരം തുറന്നു സംസാരിക്കുകയാണ്.
'ഐടി മേഖലയിലെ ജോലി വിട്ടു സിനിമയിലെത്തിയത് ജീവിതത്തില്‍ എടുത്ത ഏറ്റവും ശക്തമായ ഒരു തീരുമാനമായിരുന്നു അത്. അന്നതിന് ധൈര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെ നമ്മള്‍ തമ്മില്‍ സംസാരിക്കില്ലായിരുന്നു. എന്റെ വഴി സിനിമ ആണെന്ന ഉള്‍വിളി നിരന്തരം വന്നുകൊണ്ടിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ കമ്ബ്യൂട്ടറിന് മുന്നില്‍ കുത്തിയിരിക്കാനുള്ളതല്ല ജീവിതമെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. തീരുമാനം എടുക്കുന്നതിന് മുന്‍പ് പലതരം അഭിപ്രായങ്ങള്‍ ചുറ്റും ഉയര്‍ന്നു. അവയ്‌ക്കൊന്നും ചെവി കൊടുത്തില്ല. സിനിമാ മോഹം തലയ്ക്ക് പിടിച്ച് ജോലി കളഞ്ഞു എത്തിയവന് നാട്ടില്‍ വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല'.എന്ന് താരം ഒരഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.
https://www.facebook.com/Malayalivartha
























