നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനായി! മമ്മൂട്ടിയുടെ ബന്ധുവായ ഫര്‍സാനയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മലയാളികളുടെ ഇഷ്ട താരമായ നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനായി. ഞായറാഴ്ചയായിരുന്നു വിവാഹം. റോഷന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹം കഴിഞ്ഞതായി അറിയിച്ചത്.
വധു ഫര്‍സാനയ്‌ക്കൊപ്പമുള്ള ചിത്രവും റോഷന്‍ പങ്കുവച്ചു. മമ്മൂട്ടിയുടെ ബന്ധു കൂടിയാണ് ഫര്‍സാന.
നടന്‍ കലന്തന്‍ ബഷീറിന്റെ മകനായ റോഷന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലെത്തിയ റോഷന്‍ ബഷീര്‍ ദൃശ്യം സിനിമയിലെ വരുണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.
https://www.facebook.com/Malayalivartha
























