സോഷ്യല്‍ മീഡിയയോട് വിട പറഞ്ഞ് ഖുശ്ബു...

തെന്നിന്ത്യക്കാര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി ഖുശ്ബു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം ലോക്ക്ഡൗണ്‍ കാലത്തും ഏറെ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയോട് കുറച്ചു നാളത്തേക്ക് വിട പറയുകയാണ് താരം.
കണ്ണിന്റെ ശസ്ത്രക്രിയയെ തുടര്‍ന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഉടനെ തന്നെ തിരിച്ചുവരുമെന്നും എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സുരക്ഷിതരായി ഇരിക്കണമെന്നും ഖുശ്ബു ട്വീറ്റില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് ചെറിയ ചെറിയ വിശേഷങ്ങള്‍ വരെ ആരാധകരുമായി പങ്കിടാന്‍ ഖുശ്ബു സമയം കണ്ടെത്തിയിരുന്നു. തന്റെ ബ്യൂട്ടി ടിപ്പുകള്‍ പരിചയപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























