ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും എത്തുന്നു...

ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ചിത്രീകരണം സെപ്റ്റംബര്‍ 14ന് തുടങ്ങാനാണ് സാധ്യത. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ആയിരിക്കും ഷൂട്ടിംഗ് ആരംഭിക്കുക. ടീം അംഗങ്ങളുടെ സമ്ബൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷൂട്ടിംഗിന്റെ മുഴുവന്‍ സമയത്തും അഭിനേതാക്കളെയും ക്രൂവിനെയും വേര്‍തിരിച്ച് ആയിരിക്കും ചിത്രീകരണം നടത്തുക.
കൊച്ചിയിലാണ് ആദ്യത്തെ ഷെഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടത്തെ 14 ദിവസത്തെ ഷൂട്ടിംഗിനു ശേഷം തൊടുപുഴയിലായിരിക്കും അടുത്ത ഷെഡ്യൂള്‍. അഭിനേതാക്കള്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവുമില്ലാത്തവിധം ക്രമീകരണങ്ങള്‍ ഒരുക്കും. അതുപോലെതന്നെ ടീം അംഗങ്ങളെ പുറത്തിറങ്ങാനും അനുവദിക്കില്ല. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ദിഖ്, ആശ ശരത്, കലാഭവന്‍ ഷാജോണ്‍ എന്നിവരുള്‍പ്പെടെ എല്ലാ പ്രധാന അഭിനേതാക്കളും രണ്ടാം ഭാഗത്തിലും ഉണ്ടെന്നാണ് അണിയറയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























