Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘ഹാപ്പി ആയിട്ടിരിക്കണേ. ‘ഉറപ്പായും. അതല്ലേ നീ എപ്പോഴും പറയാറ്.’ പുലർകാല സ്വപ്നം പങ്കുവച്ച് സംഗീതസംവിധായകൻ ബിജിബാലിന്റെ ഫേസ്ബുക് കുറിപ്പ്

20 AUGUST 2020 02:29 PM IST
മലയാളി വാര്‍ത്ത

പുലർകാല സ്വപ്നം പങ്കുവച്ചുകൊണ്ട് സംഗീതസംവിധായകൻ ബിജിബാലിന്റെ കുറിപ്പ്. സുന്ദരവും ലളിതവുമായ വാക്കുകൾ കൊണ്ട് അതിമനോഹരമായാണ് ബിജിബാൽ തന്റെ സ്വപ്നത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചത് തന്നെ. പ്രിയപ്പെട്ടവളുടെ അസാന്നിധ്യം ഏറെ നൊമ്പരപ്പെടുത്തുന്നുവെന്ന് കുറിപ്പിലൂടെ പറയാതെ പറയുകയാണ് അദ്ദേഹം എന്നത് ഏറെ നൊമ്പരപ്പെടുത്തുന്നു.

ബിജിബാലിന്റെ ഫേസ്ബുക് പോസ്റ്റ്:

‘ജൂലൈയിലെ ഒരു തോരാപെരുമഴ ദിവസം തണുപ്പുള്ള വെളുപ്പാങ്കാലം കണ്ട സ്വപ്നം

പരിചിതമല്ലാത്ത ഏതോ നഗരത്തിലെ ഭംഗിയുള്ള ഒരു വാക്‌വേ. ചുവന്ന ഇലകൾ, ചിലവ പഴുത്തു പകുതിയോളം മഞ്ഞ നിറമായവ, വീണ് കിടക്കുന്ന, വിജനമൂകമായ വാക്‌വേ. പതിവുപോലെയല്ലാതെ വാക്‌വേയിൽ വഴിതടസപ്പെടുത്തി വട്ടമിട്ടു ഒരു സിമന്റ് ബെഞ്ചിൽ ഒരുവൻ. അവന്റെ ചിന്തയിലെന്ന പോലെ പഴയ ചിത്രകഥയെ ഓർമിപ്പിച്ച് ഒരു സ്മൃതിവൃത്തത്തിൽ അവൾ വന്നു ചോദിച്ചു. 'സുഖാണോ'.

'ഉം സുഖാണ്'. നിനക്കോ'.

അവൾ : 'എനിക്ക് സുഖാണ്'.

അവൻ : 'എന്റെ സൗഖ്യം നീ അറിയാറുണ്ടോ'

അവൾ : 'പിന്നെ അറിയാനെന്താ ബുദ്ധിമുട്ട്, കാണാല്ലോ, എന്നെ കാണാറുണ്ടോ?'

അവൻ : എങ്ങനെയൊക്കെയോ കാണാറുണ്ട്. പല രീതിയിൽ. ഒരു രീതിയിലല്ല പിന്നെ കാണുക.

വൃത്തത്തിൽ നിന്ന് ഊർന്ന് അവൾ അവന്റെ അടുത്ത് ബെഞ്ചിൽ ഇരുന്നു. അവൻ നോക്കിയപ്പോൾ അവളുടെ മുഖം തൊട്ടടുത്ത്. ഏതോ മൊബൈൽ ആപ്പിൽ ഡിസൈൻ ചെയ്ത പോലെ പലനിറങ്ങളും രേഖകളും ആയി ഒരു ഡിജിറ്റൽ രൂപം ആയി അവനു തോന്നി. സ്വയം അങ്ങനെത്തന്നെയാണോ എന്ന് അവൻ ഓർത്തതുമില്ല. അവളുടെ കണ്ണിൻ കണ്ണാടിയിൽ അവൻ എന്റെ മുഖം കണ്ടു.

അവൾ : ‘സുന്ദരമായി കാണാൻ പറ്റും. നോക്കൂ, നമ്മൾ ഒരു പാട് മിണ്ടിയില്ലെ. ഒരുപാട് ആലോചനകൾ പങ്കുവച്ചില്ലേ. നമ്മുടെ ബോധം ആണത്. അവ പോകില്ല. ആകെയുള്ള ബോധമണ്ഡലത്തിൽ എന്റേത് കൃത്യമായി നിന്റേതിൽ സൂക്ഷ്മതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കും. അവയ്ക്ക് എന്റെ രൂപം കൊടുക്കു. നിനക്ക് നിന്നെക്കാൾ അറിയാവുന്ന എന്റെ ശബ്ദം കൊടുക്കൂ. നമുക്ക് മിണ്ടാം. എന്തും എപ്പോ വേണെങ്കിലും.’

ഞാൻ : ‘തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ ചെയ്യുന്നത് അതുതന്നെ. നിന്റെ ശബ്ദം അതേപടി ഞാനെന്നിൽ കേൾക്കാറുണ്ട്. 7.1 മിഴിവിൽ.’

അവൾ : ‘ഹാപ്പി ആയിട്ടിരിക്കണേ.’

ഞാൻ : ‘ഉറപ്പായും. അതല്ലേ നീ എപ്പോഴും പറയാറ്.’

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (53 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends