രാംഗോപാല്‍ വര്‍മയുടെ കലിപ്പിന് കാരണം മമ്മൂട്ടി ഡേറ്റ് കൊടുത്തില്ല

മമ്മൂട്ടി ദുല്‍ഖറിനെ കണ്ട് പഠിക്കണമെന്ന രാംഗോപാല്‍ വര്‍മയുടെ ട്വീറ്റിന് കാരണം മമ്മൂട്ടി തന്നെ വെളിപ്പെടുത്തി. എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1975 അമിതബച്ചന്‍ തകര്‍ത്തഭിനയിച്ച ഷോലെയുടെ ഒഫീഷ്യല്‍ റീമേക്ക് ആയിരുന്നു 2007ല്‍ രാംഗോപാല്‍ വര്‍മ ചെയ്ത ആഗ്. ആഗില്‍ അഭിനയിക്കാന്‍ മമ്മുട്ടിയെ നിരവധി തവണ രാം ഗോപാല്‍ വര്‍മ സമീപിച്ചെങ്കിലും മമ്മുക്ക അഭിനിക്കാന്‍ തയ്യാറായില്ല. അമിതാബ് ബച്ചന്‍ അഭിനയിച്ചു വിസ്മയിപ്പിച്ച പഴയ ഷോലെയുടെ അത്രയ്ക്ക് പുതിയ ഷോലെ വെരില്ല, ജനങ്ങളുടെ മനസ്സില്‍ എന്നും പഴയെ ഷോലെയ്‌ക്കെ പ്രധാന്യമുള്ളു, അതുകൊണ്ട് അഭിനയിക്കാന്‍ കഴിയില്ല എന്നാണ് താരം അന്ന് പറഞ്ഞത്.
അതിനു ശേഷമാണ് വര്‍മ മോഹന്‍ലാലിനെ സമീപിച്ചത്. മോഹന്‍ലാല്‍ ഗംഭീരമായി അഭിനയിച്ചെങ്കിലും ഏകദേശം 26 കോടി രൂപ മുടക്കി നിര്‍മിച്ച ആഗ് കളക്ഷന്‍ നേടിയത് വെറും 12.8 കോടി രൂപയാണ്. മമ്മൂട്ടിയുടെ പ്രവചനം ഫലിച്ചു. ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. അന്ന് മുതല്‍ രാംഗോപാല്‍ വര്‍മയ്ക്ക് മമ്മൂട്ടിയുടമായി അത്ര രസത്തിലല്ല. ഇപ്പോള്‍ ദുല്‍ഖറിന്റെ ഒരു ചിത്രം നന്നായപ്പോള്‍ മമ്മൂട്ടിയെ ആക്രമിക്കാന്‍ അതും ആയുധമാക്കി. രാം ഗോപാല്‍ വര്‍മ മോഹന്‍ലാലിനെ ആദ്യം കമ്പനിയിലാണ് അഭിനയിപ്പിച്ചത്. പക്ഷെ, പറഞ്ഞ പ്രതിഫലം മുഴുവനും കൊടുത്തിരുന്നില്ല. ഒടുവില്‍ ലാല്‍ കോടതിയെ സമീപിച്ചപ്പോഴാണ് പറഞ്ഞ തുക ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha