ആലിയ ഭട്ട് മയക്കുമരുന്നിന് അടിമയോ?

ആലിയ ഭട്ട് മയക്കുമരുന്നിന് അടിമയോ? 22 വയസിനുള്ളില്‍ ബോളിവുഡിലെ താരമായി മാറിയ ആലിയാഭട്ട് മയക്കുമരുന്നിന് അടിമയാകുകയാണ്. പുതിയ ചിത്രമായ ഉഡ്ത്താ പഞ്ചാബിലാണ് താരം മയക്കുമരുന്ന് അടിമയാകുന്നത്. പീഡനത്തിനും തട്ടിക്കൊണ്ടു പോകലിനും ഇരയാകുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരേ തരം കഥാപാത്രങ്ങള്‍ ചെയ്തു മടുത്തതിനെ തുടര്‍ന്ന് വ്യത്യസ്തതയ്ക്ക് വേണ്ടിയാണ് പുതിയ കഥാപാത്രം ചെയ്യുന്നതെന്ന് താരം പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് താരത്തിന് ഏറെഭാരമാണ് തോളിലേറ്റേണ്ടി വന്നിരിക്കുന്നത്.
ഈ കഥാപാത്രത്തിന് വേണ്ടി മയക്കുമരുന്നിന് അടിമപ്പെട്ട് ചികില്‍സയില്‍ കഴിയുന്നവരെയും ചികില്‍സിക്കുന്ന ഡോക്ടര്‍മാരെയും രോഗികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും താരം സന്ദര്‍ശിച്ചു. ലോകത്തെ പലയുവാക്കളും ജീവിതം തകര്‍ത്തത് മയക്കുമരുന്ന് കഴിച്ചാണ്. അതിനാല്‍ നല്ലൊരു സന്ദേശം കൂടി ഈ ചിത്രത്തിന് നല്‍കാനാകുമെന്നും താരം പറഞ്ഞു.
ആയുഷ്മാന്‍ ഖുരാന, ഷാഹിദ് കപൂര്‍, കരീന കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഏഴ് വര്‍ഷത്തിനു ശേഷം ഷാഹിദും കരീനയും നേര്‍ക്ക്‌നേര്‍ വരുന്ന ചിത്രം കൂടിയാണ് ഇത്. ഇരുവരും മുമ്പ് പ്രണയത്തിലായിരുന്നു. ഹൈവേ, ടൂ സ്‌റ്റേറ്റ്‌സ്, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ആലിയ ബോളിവുഡില്‍ താരമായത്. ഹിന്ദിയില്‍ ഏറ്റവും മൂല്യമുള്ള യുവതാരങ്ങളില്‍ ഒരാളാണ് താരം. ശ്രദ്ധകപൂര്‍, ജാക്വിലിന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha