ദുല്‍ഖറിനെ പ്രശംസിച്ച് ബിഗ് ബി രംഗത്ത്, ദുല്‍ഖറിന്റേത് മികച്ച പ്രകടനമെന്ന് ബച്ചന്‍

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിനെ പുകഴ്ത്തി അമിതാബ് ബച്ചന്‍. തന്റെ ബ്‌ളോഗിലൂടെയാണ് ബച്ചന്‍ ദുല്‍ഖറിനെ പുകഴ്ത്തിയ കുറിപ്പിട്ടത്. മകള്‍ ശ്വേതയോടൊപ്പം ഓക്കെ കണ്‍മണി കണ്ട ശേഷമാണ് ഇതെഴുതുന്നതെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. മാറിയ കാലത്തിനൊപ്പം മനോഹരമായി ഒരുക്കിയ പ്രണയ കഥയാണ് ഓകെ കണ്‍മണിയെന്നാണ് ബച്ചന്റെ അഭിപ്രായം. മനോഹരമായ പ്രകടനം നടത്തിയതില്‍ ഒരാള്‍ മമ്മൂട്ടിയുടെ മകനാണ്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്ന വിശേഷണവും മമ്മൂട്ടിയെക്കുറിച്ച ബച്ചന്‍ നടത്തുന്നു. നിത്യാ മേനോനും ദുല്‍ഖറിനൊപ്പം നല്ല പ്രകടനമാണ് കാഴ്ച വച്ചതെന്നും ബിഗ് ബി പറയുന്നു. മമ്മൂട്ടിയേക്കാള്‍ മികച്ച നടനാണ് ദുല്‍ഖറെന്നും മകനില്‍ നിന്ന് മമ്മൂട്ടി അഭിനയം പഠിക്കണമെന്നുമുള്ള രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് മമ്മൂട്ടിക്കും ദുല്‍ഖറിനും അഭിനന്ദനങ്ങളുമായി ബച്ചനെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha